തിളങ്ങുന്ന എല്ലുകളുള്ള തവളയെ കണ്ടെത്തിയതിന്റെ അത്ഭുതത്തിലാണ് ഗവേഷകർ. തിളങ്ങുന്ന തവളകളെ മുൻപും കണ്ടെത്തിയിട്ടുണ്ടെങ്കിലും എല്ലിൽ തിളക്കം കാണുന്നത് ഇതാദ്യാമായാണ് . സുതാര്യമായ ശരീരത്തിനുള്ളിലൂടെയാണ് എല്ലുകൾ തിളങ്ങുന്നത് കാണാൻ കഴിയുക. തിളക്കം കണ്ട് ഇതിനെ ഭക്ഷണമാക്കാൻ തുനിയുന്ന ജീവികളുടെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനമാകും. മാരകമായ വിഷം അടങ്ങിയവയാണ് ഇവയുടെ എല്ലുകൾ.
ഓറഞ്ച് നിറമുള്ള ഇവ ബ്രസീലിൽ അറ്റ്ലാന്റിക് സമുദ്രത്തിനോട് ചേർന്നുള്ള മേഖലയിലാണ് കാണപ്പെടുന്നത്. മത്തങ്ങാത്തവളകൾ എന്നർത്ഥം വരുന്ന പംപ്കിൻ ടോഡ്ലെറ്റ് എന്നാണ് ഇവയുടെ പേര്. ശരീരത്തിലെ ഫ്ളുറസന്റ് വസ്തുക്കളാണ് തിളക്കം നൽകുന്നത്. പൂർണ്ണ വളർച്ചയെത്തിയ തവളകൾക്ക് 12-20 മില്ലി മീറ്ററാണ് വലുപ്പം.ഇവയുടെ തിളക്കം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. അൾട്രാവയലറ്റ് വിളക്കിന്റെ സഹായത്തോടെയാണ് ഗവേഷകർ ഇവയുടെ തിളക്കെ തിരിച്ചറിഞ്ഞത്. ഇവയ്ക്ക് ശബ്ദമുണ്ടാക്കാൻ കഴിയുമെങ്കിലും സ്വന്തം ശബ്ദം കേൾക്കാൻ കഴിയില്ല.ചെവിയിൽ ഒരു അസ്ഥിയില്ലാത്തതാണ് കാരണം.