health

പുരുഷന്മാരിൽ മൂത്രതടസം ഉണ്ടാക്കുന്ന രോഗങ്ങൾ പ്രോസ്റ്റേറ്റ് വീക്കം, മൂത്രനാളത്തിലെ അടവ് എന്നിവയാണ്.

ലക്ഷണങ്ങൾ

മൂത്രമൊഴിച്ചു തുടങ്ങുന്നതിനുള്ള താമസം, ശക്തി കുറഞ്ഞ് മുറിഞ്ഞ് മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക.

മൂത്രം ഒട്ടും പോകാതെ കെട്ടിനിൽക്കുക. കെട്ടിനിൽക്കുന്നതിനൊപ്പം കവിഞ്ഞ് ഒഴുകുക.

പരിശോധനകൾ

മലദ്വാരത്തിൽ കൂടിയുള്ള പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പരിശോധന;

രക്തത്തിലെ ക്രിയാറ്റിനിൻ, PSA പരിശോധനകൾ.

മൂത്രത്തിന്റെ മൈക്രോസ്‌കോപിക് പരിശോധന.

യൂറോഡൈനാമിക് പരിശോധനകൾ.

യൂറോഫ‌്‌ളോമെട്രി

മൂത്രാശയത്തിന്റെ അൾട്രാസൗണ്ട് സ്കാനിംഗ് - മൂത്രം കെട്ടിനിൽക്കുന്നതിന്റെ അളവ് നോക്കുക.

മൂത്രാശയ അണുരോഗബാധ, മൂത്രാശയ കാൻസർ, മൂത്രക്കല്ല് മുതലായവ ഉള്ള രോഗികൾക്ക് : സിടി സ്കാൻ, ഫ്ള‌െക്സിബിൾ സിസ്റ്റോസ്കോപി പരിശോധനകൾ വേണ്ടിവരും.

നാഡിവ്യൂഹത്തിന്റെ തകരാറ്, അടിവയറ്റിലെ ശസ്‌ത്രക്രിയ തുടങ്ങിയവയുടെ ചരിത്രമുള്ള രോഗികൾക്ക് വിശദമായ യൂറോ ഡയ്‌നാമിക് പരിശോധനകൾ വേണ്ടിവരും.

മൂത്രനാളിയിൽ അടവ് ഉള്ളവർക്ക് യുറിത്രോഗ്രാം, അൾട്രാസൗണ്ട് സ്കാൻ, ജനനേന്ദ്രിയത്തിന്റെ എം.ആർ.ഐ പരിശോധന വേണ്ടിവരും.

മൂത്രനിയന്ത്രണമില്ലായ്മ ഒരു പ്രധാന മൂത്രാശയ പ്രശ്നമാണ്.ചുമ, തുമ്മൽ, വേഗം നടക്കുക, ഭാരമുള്ള വസ്തുക്കൾ ഉയർത്തുക മുതലായ സാഹചര്യങ്ങളിൽ മൂത്രം നിയന്ത്രണമില്ലാതെ പോകുന്നു.ചിലരിൽ പെട്ടെന്ന് മൂത്രം പോകുന്നു.ഈ സാഹചര്യങ്ങളിൽ യൂറോ ഡയ് നാമിക് പരിശോധനകൾ, മൂത്രാശയത്തിന്റെ അൾട്രാസൗണ്ട് സ്കാൻ, മൂത്രത്തിന്റെ പരിശോധനകൾ മുതലായവ വേണ്ടിവരും.

അടിവയറ്റിലും ജനനേന്ദ്രിയത്തിലും ഉണ്ടാകുന്ന ദീർഘനാൾ നിലനിൽക്കുന്ന വേദന ഒരു പ്രധാന പ്രശ്നമാണ്. രോഗനിർണയത്തിന് മൂത്ര പരിശോധന, യൂറോ ഡയ്‌നാമിക് പരിശോധന, സിസ്‌റ്റോസ്കോപി, പൊട്ടാസ്യം ക്ളോറൈഡ് ടെസ്റ്റ്, മൂത്രാശയ ബയോപ്സി മുതലായവ വേണ്ടിവരും.

ഡോ. എൻ. ഗോപകുമാർ

ഫോൺ: 94470 57297.