ന്യൂഡൽഹി: തിരക്കേറിയ റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലിരുന്ന് ചുംബിക്കുന്ന കമിതാക്കളെ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് ഡൽഹി പൊലീസ്. പതിനെട്ട് സെക്കന്റ് ദൈർഘ്യമുള്ള ചുംബനത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് അന്വേഷണം തുടങ്ങിയത്. ബൈക്കിന്റെ തൊട്ടുപിന്നാലെ ഉണ്ടായിരുന്ന കാറിലുണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തത്. ബൈക്കോടിക്കുന്ന യുവാവിന് അഭിമുഖമായി പെട്രോൾ ടാങ്കിൽ കാലുകൾ ഇരുവശത്തുമിട്ടാണ് യുവതിയുടെ ഇരുപ്പ്. സാമാന്യം വേഗത്തിലാണ് യുവാവ് ബൈക്കോടിക്കുന്നത്. ഇടയ്ക്കിടക്ക് യുവതി ചുടുചുംബങ്ങൾ കൈമാറുന്നുണ്ട്. പടിഞ്ഞാറൻ ഡൽഹിയിലാണ് സംഭവം. ഇരുവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്.