eugenie-bouchard

മിയാമി: ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്യുന്ന ചിത്രങ്ങൾ വൈറലാകുന്നതിൽ കനേഡിയൻ ടെന്നീസ് താരം യൂജിൻ ബുച്ചാർഡിന് അത്ഭുതമേ ഇല്ല. പ്രത്യേകിച്ച് ചൂടൻ ചിത്രങ്ങൾ. എന്നാൽ അടുത്തിടെ മിയാമി ബീച്ചിൽ വച്ച് ഷൂട്ടുചെയ്ത ചില ബിക്കിനി ചിത്രങ്ങൾ മാരക വൈറലായതിന്റെ ഞെട്ടലിലാണ് താരം. കറുത്ത ബിക്കിനി ധരിച്ച് കൗബോയ് സ്റ്റൈലിലുള്ള തൊപ്പിയും വച്ചുനിൽക്കുന്ന ചിത്രം കഴിഞ്ഞമാസം ആദ്യമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തത്. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ചിത്രങ്ങൾ ആരാധകരുടെ കണ്ണിലുടക്കിയത്. പക്ഷേ, അപ്രതീക്ഷിതമായത് ഒന്നും സംഭവിച്ചില്ല. ഒന്നുരണ്ടുദിവസങ്ങൾ കൂടി കഴിഞ്ഞതോടെയാണ് ചിത്രങ്ങൾ മാരക വൈറലായത്. കറുത്ത ബിക്കിനി ധരിച്ച യൂജിൻ കൂടുതൽ സുന്ദരിയായതാണ് ചിത്രം വൈറലാവാൻ കാരണമെന്നാണ് ആരാധകർ പറയുന്നത്. യൂജിനൊപ്പം ചില സുന്ദരി കൂട്ടുകാരികളും പോസുചെയ്തിട്ടുണ്ട്. ഇതും വൈറലാവുന്നതിന് കാരണമായത്രേ. ഒരു പരസ്യത്തിനുവേണ്ടിയായിരുന്നു ഷൂട്ട് എന്നും കേൾക്കുന്നുണ്ട്.

കളിയിൽ കൂടുതൽ ശോഭിക്കാൻ കഴിയില്ല എന്ന് വ്യക്തമായതോടെ ഇരുപത്തഞ്ചുകാരി യൂജിൻ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത് മോഡലിംഗിലാണ്. അർദ്ധനഗ്നയായി പോസുചെയ്യാനും അവർക്ക് മടിയില്ല. അതിനാൽ അവസരങ്ങൾ ഇഷ്ടംപോലെ ലഭിക്കുന്നുണ്ട്. മോഡലിംഗിൽ തുടരുന്ന ആധിപത്യം കളിക്കളത്തിലും ഉണ്ടാക്കാൻ ശ്രമിക്കുമെന്നാണ് യൂജിൻ ഇപ്പോഴും പറയുന്നത്.