saina-nehwal

ഒാക്‌ലാൻഡ്: ന്യൂഡിലാൻഡ് ഒാപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായങ്കിലും ബാഡ്മിന്റൺ താരം സൈന നേവാൾ ന്യൂസിലൻഡിൽ അടിച്ചുപൊളിക്കുകയാണ്. ഭർത്താവ് പി.കശ്യപും കൂട്ടുകാരൻ സായി പ്രണീതും ഒപ്പമുണ്ട്. .ഒാക്‌ലാൻഡിലെ ഡോൾഫിൻ സഫാരിപാർക്കിലാണ് ഇവരുടെ അടിച്ചുപൊളി. കഴിഞ്ഞദിവസം ഇതിന്റെ വീഡിയോ സൈനതന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തത്.

ഒപ്പം ഞങ്ങൾ ശരിക്കും ആസ്വദിക്കുകയാണ് എന്നൊരു അടിക്കുറിപ്പും. ഡോൾഫിൻ സവാരിയുൾപ്പെടെ ഇവർ നടത്തിയെന്നാണ് വിവരം.

റാങ്കിംഗിൽ 212ആം സ്ഥാനത്തുള്ള ചൈനയുടെ വാങ് സിയാണ് സൈനയെ തോൽപ്പിച്ചത്. തോൽവി സൈനയ്ക്ക് കടുത്ത ആഘാതമായിരുന്നു. റാങ്കിംഗിൽ ഒമ്പതാം സ്ഥാനമാണ് സൈനയ്ക്ക്. കടുത്ത തോൽവി എങ്ങനെ ഉണ്ടായി എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ന്യൂസിലൻസിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചതിനെ വിമർശിച്ചുകൊണ്ട് ഇവരിൽ ചിലർ രംഗത്തെത്തിയിട്ടുണ്ട്. നാണംകെട്ട ഒരു തോൽവി നേരിട്ട ശേഷം എങ്ങനെ ആഘോഷിക്കാൻ കഴിയുന്നു എന്നാണ് അവർ ചോദിക്കുന്നത്.

വ്യക്തിജീവിതവും കായിക ജീവതവുമായി കൂട്ടിക്കുഴയ്ക്കേണ്ട എന്നുപറഞ്ഞുകൊണ്ട് ഇതിനുമറുപടിയുമായി മറ്റുചിലർ രംഗത്തെത്തിയിട്ടുണ്ട്. താരമോ ബന്ധപ്പെട്ടവരോ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഖേൽ രത്ന പുരസ്കാര മുൾപ്പെട കിട്ടിയിട്ടുള്ള സൈനയ്ക്ക് ആയിരക്കണക്കിന് ആരാധകരാണുള്ളത്.

View this post on Instagram

Auckland Whale and Dolphin Safari 👍 #aucklandwhaleanddolphinsafari 👌

A post shared by SAINA NEHWAL (@nehwalsaina) on

ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം. ലോക ബാഡ്‌മിന്റൻ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ താരം , ഒളിംപിക്സിൽ ബാഡ്മിന്റൻ സിംഗിൾസിൽ ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും എത്തുന്ന ആദ്യത്തെ ഇന്ത്യൻ താരം, വേൾഡ് ജൂനിയർ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യത്തെ ഇന്ത്യക്കാരി എന്നീ നേട്ടങ്ങൾ സൈനയ്ക്കുമാത്രം സ്വന്തമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാകായികതാരമെന്ന ബഹുമതിയും സൈനക്കുള്ളതാണ്.