ലണ്ടൻ: തന്നെ ഉപദ്രവിക്കാനോ വഴക്കുപറയാനോ ശ്രമിക്കുന്നവരെ ആക്രമിക്കാൻ വളർത്തുപക്ഷിയെ പഠിപ്പിക്കുന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.തന്റെ അനന്തിരവളാണ് വീഡിയോയിൽ ഉള്ളതെന്ന് അവകാശപ്പെട്ട് ലോർഡ് ഫ്‌ളോക്കോ എന്ന യൂസർ നെയിമിലുളള വ്യക്തിയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.ഇവർ എവിടത്തുകാരിയാണെന്ന് വ്യക്തമല്ല. താൻ ആരെ നോക്കി ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കുന്നോ അയാളെ ആക്രമിക്കാനാണ് പെൺകുട്ടി തത്തയെ പഠിപ്പിക്കുന്നത്. പെൺകുട്ടി ആവശ്യപ്പെടുന്നതുപോലെ തത്ത ചെയ്യുന്നുണ്ട്. ഒരാളുടെ മുഖത്തുനോക്കി പെൺകുട്ടി ഉച്ചത്തിൽ ശബ്ദമുണ്ടാക്കുമ്പോൾ അയാളെ ആക്രമിക്കാൻ തത്ത പാഞ്ഞടുക്കുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞയാഴ്ച പുറത്തുന്ന വീഡിയോ ഇതിനകം 20.6 മില്യൺ തവണ കണ്ടുകഴിഞ്ഞു.വീഡിയോ കണ്ടവരെല്ലാം പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പെൺകുട്ടികളായാൽ ഇതുപോലെ വേണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പെൺകുട്ടി എവിടത്തുകാരിയാണെന്ന് അറിയാനുള്ള ശ്രമവും ചിലർ തുടങ്ങിയിട്ടുണ്ട്. ഇതിൽ വിജയിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.