jipith

കാട്ടാക്കട:കാട്ടാക്കട പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ജിപിത് ജെ.ജോസിന്(16) നാടിന്റെ അന്ത്യാഞ്ജലി. ക്ലാസിലെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ജിപിത്.പഠനത്തെപ്പോലെ തന്നെ ഗിറ്റാർ വായനയും ഹോബിയായിരുന്നു.സ്കൂൾ കലോത്സവം മുതൽ ജില്ലാ തലത്തിലും സംസ്ഥാന കലോത്സവത്തിലും ഗിറ്റാർ മത്സരത്തിൽ വിജയിച്ച് സ്കൂളിനും നാട്ടിനും അഭിമാനമായി മാറുകയായിരുന്നു. അച്ഛനെപ്പോലെ ഗിത്താറിൽ കമ്പമായിരുന്നു.അവിചാരിതമായ മരണ വാർത്തയറിഞ്ഞ് സ്കൂളിലെ അദ്ധ്യാപകരും കൂട്ടുകാരും വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.നാട്ടിലെ സാംസ്ക്കാരിക പരിപാടികളിൽ സജീവമായിരുന്ന ജിപിത്തിന്റെ മരണം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.

പൂഴനാട് മണക്കാല ശ്രുതി ലയയിൽ ഗിത്താർ അദ്ധ്യാപകനായ ബോസിന്റേയും പ്ലാവൂർ സ്കൂൾ അദ്ധ്യാപിക ജാക്വിലിന്റേയും ഏകമകനാണ് ജിപിത്.ജെ.ജോസ്. പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് അവധിയായതിനാൽ ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിൽ രക്ഷിതാക്കളുമായി പോയതായിരുന്നു.ഇവിടെവച്ച് ശ്വാസം മുട്ടലുണ്ടായ ജിപിത്തിനെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ ഹൃദയാഘാതത്താൽ മരണമടയുകയായിരുന്നു.

ഫോട്ടോ.............ജിപിത്.ജെ.ജോസ്.