കടയ്ക്കാവൂർ: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ളെയ്സ്‌മെന്റ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പ്രീ-പ്ളെയ്സ്‌മെന്റ് ഓറിയന്റേഷനും ഇൗ അദ്ധ്യയന വർഷത്തെ എൻ.ഇ.ടി, എസ്.ഇ.ടി, ടി.ഇ.ടി ജേതാക്കളായ കോളേജിലെ 62 കുട്ടികളെ അനുമോദിക്കലും നടന്നു. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി എസ്.ആർ.എം ഉദ്ഘാടനം ചെയ്തു. യു.ജി.സി എമിറിറ്റസ് പ്രൊഫസറും വർക്കല എസ്.എൻ കോളേജിലെ മുൻ പ്രിൻസിപ്പാളുമായ ഡോ. എൻ. രവീന്ദ്രൻ ക്ളാസ് നയിച്ചു. അലൂമ്നി വൈസ് പ്രസിഡന്റ് പി.ജി. മധുരരാജ്, പി.ടി.എ വൈസ് പ്രസിഡന്റ് പ്രദീപ്കുമാർ, അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. ഷീബ പി, ഡോ. പ്രമോദ് ജി.നായർ, വിദ്യാർത്ഥി പ്രതിനിധികളായ സജിൻ, മനു എന്നിവർ ആശംസകൾ അർപ്പിച്ചു. കരിയർ ഗൈഡൻസ് ബ്യൂറോ കോ-ഓർഡിനേറ്റർ ഡോ. സ്മിത സ്വാഗതവും ഡോ. വിജി വി നന്ദിയും പറഞ്ഞു.