തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് 2ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി പരീക്ഷാ ബോർഡ് യോഗം രാവിലെ 9.30ന് ചേരും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം നടക്കും. 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമുൾപ്പെടെ 4,35,116 പേരാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.

പി.ആർ.ഡി ലൈവ് എന്ന മൊബൈൽ ആപ്പിലും http://keralapareekshabhavan.in, https://sslcexam.kerala.gov.in, http://results.itschool.gov.in, http://results.kerala.nic.in, www.prd.kerala.gov.in എന്നീ വെബ്സൈ​റ്റുകളിലും ഫലം ലഭ്യമാകും. എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in എന്ന വെബ്സൈറ്റിലും ടി.എച്ച്.എസ്.എൽ.സി ഫലം http://thslcexam.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും പി.ആർ.ഡി ലൈവ് ആപ് ഡൗൺലോഡ് ചെയ്തും ഫലമറിയാം.