പാറശാല: തമിഴ് - മലയാളം ഭാഷാ സംഗമവേദിയായ എഴുത്തുപുരയുടെയും പാറശാല ഗ്രാമപഞ്ചായത്ത് കേന്ദ്ര ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന പഠന ക്യാമ്പ് നടത്തി. ലൈബ്രറി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എഴുത്തുപുര സംസ്ഥാന പ്രസിഡന്റ് എസ്.ആർ.സജിൻ അദ്ധ്യക്ഷത വഹിച്ചു. പാറശാല ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സെയ്ദലി, നാടക-സീരിയൽ നടൻ പാറശാല വിജയൻ, കലാ സാംസ്ക്കാരിക പ്രവർത്തകനായ മണികണ്ഠൻ, എഴുത്തുപുര സംസ്ഥാന സെക്രട്ടറി സുരേഷ് വിട്ടിയറം, രക്ഷാധികാരി വി.ഭുവനേന്ദ്രൻ നായർ, എക്സിക്യൂട്ടീവ് അംഗം കാരോട് ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി എൻ.സന്തോഷ് പാറശാല, ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ പി.കവിത എന്നിവർ സംസാരിച്ചു. ' ആധുനിക സാങ്കേതികവിദ്യാ ഉപകരണങ്ങളുടെ ദുരുപയോഗവും വ്യക്തി വൈകല്യങ്ങളും ' എന്ന വിഷയത്തിൽ ഭാരതീയ ചികിത്സാ വകുപ്പ് സീനിയർ സൂപ്രണ്ട് വി.പ്രേമനാഥനും, ' വായന മരിക്കുന്നില്ല ' എന്ന വിഷയത്തിൽ പൊഴിയൂർ ഗവ.യു.പി.സ്കൂൾ പ്രഥമാദ്ധ്യാപകൻ ജോസ് വിക്ടറും, ' യോഗ - മെഡിറ്റേഷൻ ' എന്ന വിഷയത്തിൽ അംബികയും, ഗായത്രിയും ക്ലാസെടുത്തു.