kerala-university

പരീക്ഷാഫീസ്
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം .ബി .എ റെഗുലർ പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 13വരെയും 50 രൂപ പിഴയോടെ 15വരെയും 125 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകാലശാല വെബ്‌സൈറ്റിൽ.

പ്രൊജക്ട് ആൻഡ് വൈവ വോസി
ആറാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (320) (2016 അഡ്മിഷൻ റെഗുലർ 2015, 2014,2013) പരീക്ഷയുടെ മേജർ പ്രൊജക്ടും വൈവ വോസിയും മേയ് 8, 9 തീയതികളിൽ അതത് കോളേജിൽ വച്ച് നടത്തും.

ആറാം സെമസ്റ്റർ ബി .വോക് ടൂറിസം ആൻഡ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്സിന്റെ പ്രൊജക്ട് ആൻഡ് വൈവ പരീക്ഷകൾ 10ന് നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

 പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.സി.എ (2015 സ്കീം -റെഗുലർ &സപ്ളിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 9,10 തീയതികളിൽ അതത് കോളേജിൽ വച്ച് നടത്തും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാഫലം
ഭാഷാ ശാസ്ത്ര വിഭാഗം മാർച്ചിൽ നടത്തിയ ഫങ്ഷണൽ മലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഫലം പ്രഖ്യാപിച്ചു. സരോജിനി കെ. ഒന്നാം റാങ്ക് കരസ്ഥമാക്കി.

പരീക്ഷാകേന്ദ്രങ്ങൾ

7 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ ബി.എ ആന്വൽ
സ്കീം ബിരുദം പരീക്ഷകളുടെ (പാർട്ട് III പേപ്പർ ഒന്നും രണ്ടും സബ്സിഡിയറി വിഷയങ്ങളും) മാറ്റമുള്ള പരീക്ഷ കേന്ദ്രങ്ങൾ ചുവടെ ചേർക്കുന്നു .
മാർ ഇവാനിയോസ് കോളേജ്, എസ്.എൻ കോളേജ് ചെമ്പഴന്തി എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച പെൺകുട്ടികൾ എൻ.എസ്.എസ് കോളേജ് നീറമൺകരയിലും.
മാർ ഇവാനിയോസ് കോളേജ് ,എസ്.എൻ കോളേജ് ചെമ്പഴന്തി എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആൺകുട്ടികൾ എം.ജി കോളേജ് തിരുവനന്തപുരത്തും.
ഇക്‌ബാൽ കോളേജ് പെരിങ്ങമല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കടയിലും കെ.എൻ.എം കോളേജ് കാഞ്ഞിരംകുളത്ത് അപേക്ഷിച്ചവർ വി.ടി.എം.എൻ.എസ്.എസ് കോളേജ് ധനുവച്ചപുരത്തും ഗവ.കോളേജ് നെടുമങ്ങാട് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി മെയിൻ വിദ്യാർത്ഥികൾ അവിടെയും , മറ്റു വിഷയങ്ങളിലെ വിദ്യാർത്ഥികൾ എം.ജി കോളേജ് തിരുവനന്തപുരത്തും എസ്.എൻ കോളേജ് ഫോർ വിമെൻസ്, എഫ്.എം.എൻ കോളേജ് കൊല്ലം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളേജ് കൊല്ലത്തും എസ്.എൻ കോളേജ് പുനലൂർ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ സെന്റ് ജോൺസ് കോളേജ് അഞ്ചലിലും ടി.കെ.എം കോളേജ്, കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ മേയ് 7 ലെ രണ്ടാം വർഷ മെയിൻ പരീക്ഷയും മേയ് 9 ലെ ഒന്നാം വർഷ മെയിൻ പരീക്ഷയും (പാർട്ട് iii -പേപ്പർ ii & i ) എസ്.എൻ കോളേജ് കൊല്ലത്തും, മേയ് 13 ന് ആരംഭിക്കുന്ന സബ്സിഡിയറി പരീക്ഷകൾ ടി .കെ. എം കോളേജ് കൊല്ലത്തും സെന്റ് സിറിൽ കോളേജ് അടൂർ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ എൻ.എസ്.എസ് കോളേജ് പന്തളത്തും സെന്റ് ജോസഫ് ഫോർ വിമെൻ, ആലപ്പുഴ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ മാർഗ്രിഗോറിയസ് കോളേജ് പുന്നപ്രയിലും ആലപ്പുഴ എസ്.ഡി കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച ഒന്നും രണ്ടും വർഷ സോഷ്യോളജി, ഇംഗ്ലീഷ് മെയിൻ വിദ്യാർത്ഥികൾ എം.എസ്.എം കോളേജ് കായംകുളത്തും മറ്റ് മെയിൻ വിദ്യാർത്ഥികളും, രണ്ടാം വർഷ അറബിക്, ഫിലോസഫി, മലയാളം എന്നീ മെയിൻ വിദ്യാർത്ഥികളും മാർ ഗ്രിഗോറിയസ് കോളേജ് പുന്നപ്രയിലും എസ്.ഡി. കോളേജ് ആലപ്പുഴയിലെ രണ്ടാം വർഷ ഹിസ്റ്ററി, ഇക്കണോമിക്സ് എന്നീ മെയിൻ വിദ്യാർത്ഥികൾ ഗവ. കോളേജ് അമ്പലപ്പുഴയിലും പരീക്ഷ എഴുതേണ്ടതാണ്.

മറ്റ് പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. ഒന്നും രണ്ടും വർഷ ഓൺലൈൻ വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ് .