peringamala

തിരുവനന്തപുരം: പെരിങ്ങമ്മല ചന്ദ്രപ്രഭ സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ ഏഴാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ശ്രീനാരായണ ജയന്തി തിയേറ്ററിൽ നടന്ന സാംസ്കാരിക സമ്മേളനം പത്മശ്രീ ഡോ.വെള്ളായണി അർജുനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.രവീന്ദ്രൻ അദ്ധ്യക്ഷനായി. റിട്ട. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ പി.പി.ഗോപിയെയും 2018 ലെ ഭൗതിക് ശ്രേഷ്ഠ പുരസ്കാരജേതാവ് മഞ്ചുവെള്ളായണിയെയും ആദരിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ജയലക്ഷ്മി, എ.വി. അശോക് കുമാർ, രാജലക്ഷ്മി, ഡോ. ആർ.ജയകുമാർ, ശിവൻ മാങ്കിളി എന്നിവർ സംസാരിച്ചു.അസോസിയേഷൻ ജനറൽ സെക്രട്ടറി പി.രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ പ്രോത്സാഹന കാഷ് അവാർഡും ജീവകാരുണ്യ ചികിത്സാഫണ്ട് വിതരണവും ചെയ്തു.