yyy

നെയ്യാറ്റിൻകര: പെരുമ്പഴുതൂർ മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘടിപ്പിച്ച " കുരുത്തോല, കൈവേല നാട്ടറിവ് " എന്ന ഏകദിന അവധിക്കാല ക്യാമ്പ് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ കൺവീനർ മാമ്പഴക്കര രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, പ്രിൻസിപ്പൽ അംബിക ദേവി, എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ്. മഹേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് റാം തുടങ്ങിയവർ പങ്കെടുത്തു. നാട്ടറിവുകൾ, നാടൻപാട്ടുകൾ, കൈവേലകൾ തുടങ്ങിയവ ക്യാമ്പിൽ പരിശീലിപ്പിച്ചു. സതീന്ദ്രൻ പന്തലാംകോട്, അനിൽ വെഞ്ഞാറമൂട് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.