മുടപുരം: എ.ഐ.ടി.യു.സി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മെയ് ദിന റാലി വലിയ കട ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ സമാപിച്ചു. എ.ഐ.ടി.യു.സി ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി കോരാണി വിജു ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം ഇ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം തിനവിള സുർജിത് സംസാരിച്ചു. കളിയിൽപുര രാധാകൃഷ്ണൻ നായർ സ്വാഗതവും ടി. സുനിൽ നന്ദിയും പറഞ്ഞു. മെയ്ദിന റാലിക്ക് എ.ഐ.ടി.യു.സി മണ്ഡലം നേതാക്കളായ മനേഷ് കൂന്തള്ളൂർ, ജ്യോതികുമാർ, സജീർ കടയ്ക്കാവൂർ, ജഹാംഗീർ, ഗോപൻ പുളുന്തുരുത്തി, വിജയദാസ് അഴൂർ, ജഗനാഥൻ എം.എഫ് എ.സി എന്നിവർ നേതൃത്വം നൽകി. മണ്ഡലത്തിലെ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തി.