may

വർക്കല:വർക്കല-ശിവഗിരി റെയിൽവെസ്റ്റേഷനിൽ ജീവനക്കാരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ മേയ്ദിനം ആഘോഷിച്ചു. വിവിധ മേഖലകളിൽ പുരസ്കാരം നേടിയവരെയും തൊഴിലാളികളെയും ആദരിച്ചു. സ്റ്റേഷൻ മാനേജർ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.സ്റ്റേഷൻ മാസ്റ്റർ സി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.റെയിൽവെ ഡിവിഷണൽ മാനേജർ അവാർഡു നേടിയ സ്റ്റേഷൻ സൂപ്രണ്ട് ടി.പ്രദീപ് കുമാർ,ചീപ് സേഫ്റ്രി അവാർഡ് നേടിയ പോയിന്റ്സ് മാൻ എസ്.അപ്പു,ചീഫ് ഓപ്പറേറ്റിംഗ് മാനേജർ അവാർഡ് നേടിയ പ്രേംരാജ് കാണി എന്നിവരെ ആദരിച്ചു.സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ വർക്കല-ശിവഗിരി റെയിൽവെ സ്റ്റേഷൻ ഓട്ടോ സ്റ്റാന്റിലെ മുതിർന്ന ഡ്രൈവർ എം.ലംബോധരനെയും മുതിർന്ന ടാക്സി ഡ്രൈവർ ഭുവനചന്ദ്രൻനായരെയും പൊന്നാട അണിയിച്ചാ ആദരിച്ചു.റെയിൽവെ കാന്റീൻ മാനേജർ മോഹനൻ, ലൈനാകണ്ണൻ, മണി, ഉണ്ണി തുടങ്ങിയവർ സംബന്ധിച്ചു.