മലയിൻകീഴ്: കേരള മഹിളാസംഘത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ആദ്യകാല നേതാവും, സ്വാതന്ത്രസമര സേനാനിയുമായിരുന്ന സുഭദ്രാമ്മ തങ്കച്ചിയുടെ ഒന്നാം അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം പ്രസിഡന്റ് പ്രഭ കുമാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദിര രവീന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ, കാട്ടാക്കട മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, മഹിളാസംഘം മണ്ഡലം സെക്രട്ടറി ബി. ശോഭന, സി.പി.ഐ വിളപ്പിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. സതീഷ് കുമാർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി. രവീന്ദ്രൻ, സുഭദ്രാമ്മ തങ്കച്ചിയുടെ മകൾ സീതാ വിക്രമൻ, വിളവൂർക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എസ്. നിശാന്ത്, അജി ജോർജ്, ഷാജി ദേവദാസ് എന്നിവർ സംസാരിച്ചു.