വർക്കല: വട്ടപ്ലാംമൂട് എസ്.എൻ കോളേജ് റോഡിന് കുറുകെ പടുകൂറ്റൻ കൊന്നമരം കടപുഴകി വീണ് ഗതാഗത തടസം ഉണ്ടായി. കഴിഞ്ഞദിവസം രാവിലെ 5.30 ഓടെയാണ് സംഭവം. അതിരാവിലെ വാഹനങ്ങൾ കുറവായതിനാൽ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല. സംഭവം അറിഞ്ഞ് വർക്കല അഗ്നിരക്ഷാ നിലയത്തിൽ നിന്നും എ.എസ്.ടി.ഒ പി. അനിൽകുമാർ, വിനോദ് കുമാർ, ഫയർമാൻമാരായ ഹാരിസ്, ആർ.എൽ. സാബു, വിഷ്ണു, വിനീഷ് ,അജിൻ, ഡ്രൈവർമാരായ ഷൈജു പുത്രൻ, ശ്രീകുമാർ ഹോം ഗാർഡ് ജയചന്ദ്രൻ, ബിജു എന്നിവരുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം ശ്രമിച്ച് മരം മുറിച്ച് മാറ്റി.
വർക്കല റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന വാഗണർ കാറിന് മുകളിൽ മരം വീണ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. കാറിന്റെ മുൻവശത്തെ ഗ്ലാസ് പൂണ്ണമായി തകർന്നു. വർക്കല ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റി. ട്രെയിൻ യാത്രയ്ക്കെത്തിയവരുടെതാണ് കാർ. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.