narayanapilla

പാറശാല : അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് റിട്ട.സി.ആർ.പി.എഫ് ജവാൻ മരിച്ചു. പൊഴിയൂർ വാളാങ്കുളത്ത് വീട്ടിൽ നാരായണപിള്ള (64) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9 ന് വീടിനു മുന്നിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങവേ ഉച്ചക്കട ഭാഗത്ത് നിന്നും അമിത വേഗതയിലെത്തിയ ബൈക്കിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇയാളെ നാട്ടുകാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു.ബൈക്ക് ഓടിച്ചിരുന്ന യുവാവിനും സാരമായ പരിക്കുണ്ട്. നാരായണ പിള്ള പൊഴിയൂർ എസ്.ബി.ഐ യിലെ നൈറ്റ്‌ വാച്ചർ ആയിരുന്നു . ഭാര്യ:ഗിരിജ. മക്കൾ: ഉണ്ണി, ഗിരീശൻ, മനു.