പൂവാർ:പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു.

കരുംകുളം ചെമ്പകരാമൻ തുറ പുരയിടത്തിൽ മുത്തയ്യൻ (35) ആണ് മരിച്ചത്.വെള്ളിയാഴ്ചയായിരുന്നു സംഭവം. വാങ്ങിക്കൊണ്ടു വന്ന പെട്രോൾ വീട്ടിനകത്തു വെച്ചു തന്നെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തുടരുന്നതിനിടെ ഇന്നലെയോടെ മരിച്ചു.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. അച്ഛനും അമ്മ ജെസിയും മറ്റ് മൂന്ന് സഹോദരങ്ങളും ഒന്നിച്ചായിരുന്നു താമസം. വിവാഹിതനാണെങ്കിലും ഭാര്യ പിണങ്ങിപോയി.കാഞ്ഞിരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.