ramsan

തിരുവനന്തപുരം: ഒരുമാസം നീണ്ടു നിൽക്കുന്ന റംസാൻ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാൽ ഇന്ന് റംസാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ,സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, പാളയം ഇമാം വി.പി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു.ആരാധനാ കർമങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന, നിരവധി പ്രത്യേകതകളുള്ള മാസമാണ് റംസാൻ.