ഒല്ലൂർ: കടം കൊടുത്ത തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കാൻസർ രോഗിയായ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ചിയ്യാരം മാധവപുരം മേഖലയിൽ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര വർഗീസിന്റെ ഭാര്യ ഷിബിയാണ് (43) മരിച്ചത്. നെല്ലിക്കുന്ന് പാണഞ്ചേരി ലൈനിൽ താമസിക്കുന്ന ഒല്ലൂർക്കാരൻ ജോസഫിന്റെ വീടിന് മുമ്പിൽ ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ജോസഫിന്റെ ഭാര്യ സ്വപ്ന, ഷിബിയിൽ നിന്നും ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. തുടർന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്ന് ഷിബി സ്വപ്നയുടെ വീട്ടിലെത്തി മണ്ണെയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 90 ശതമാനം പൊള്ളലേറ്റ ഷിബി കഴിഞ്ഞ ദിവസം മരിച്ചു. ഷിബിയെ പിടിച്ചതിനെ തുടർന്ന് സ്വപ്നയ്ക്കും പൊള്ളലേറ്റു. ഇവർ മുമ്പ് കുറി വിളിച്ച പണത്തിൽ നിന്നാണ് സ്വപ്നയ്ക്ക് പണം കടം കൊടുത്തതെന്ന് പറയുന്നു...