ipl-kolkata-out
ipl kolkata out

മുംബയ്‌യോട് ഒമ്പത് വിക്കറ്റിന് തോറ്റ കൊൽക്കത്ത പ്ളേ ഒാഫ് കാണാതെ പുറത്ത്

നാലാമന്മാരായി ഹൈദരാബാദ് പ്ളേഒാഫിൽ

മുംബയ് ഒന്നാം സ്ഥാനത്ത്

മുംബയ് : ഐ.പി.എല്ലിൽ നിർണായകമായ അവസാന മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെതിരെ ഒമ്പത് വിക്കറ്റ് തോൽവി ഏറ്റുവാങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ളേ ഒാഫ് കാണാതെ പുറത്തായി.ഇതോടെ സൺറൈസേഴ്സ് ഹൈദരാബാദ് പ്ളേ ഒാഫിലെത്തി.

ജയിച്ചാൽ മാത്രം പ്ളേ ഒഫ് കടക്കാനാകുന്ന അവസ്ഥയിൽ ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഒാവറിൽ 133/7 എന്ന സ്കോറിലേ എത്താനായുള്ളൂ.മറുപടിക്ക് ഇറങ്ങിയ മുംബയ് 23 പന്തുകൾ ബാക്കി നിൽക്കെ വിജയത്തിലെത്തുകയായിരുന്നു. നായകൻ രോഹിത്ശർമ്മ (55*) സൂര്യകുമാർ യാദവ് (46*) എന്നിവരുടെ മികച്ച ബാറ്റിംഗാണ് മുംബയ്ക്ക് അനായാസ വിജയം നൽകിയത്.ഡി കോക്കിന്റെ (30)വിക്കറ്റ് മാത്രമാണ് മുംബയ്ക്ക് നഷ്ടമായത്.

ക്രിസ്‌ലിൻ (40), റോബിൻ ഉത്തപ്പ (40), നിതീഷ് റാണ (26) എന്നിവർ മാത്രമാണ് കൊൽക്കത്ത നിരയിൽ പിടിച്ചുനിന്നത്. ശുഭ്‌മാൻ ഗിൽ (9), ദിനേഷ് കാർത്തിക് (3), റസൽ (0) എന്നിവർ നിരാശപ്പെടുത്തി. മുംബയ്ക്കുവേണ്ടി ലസിത് മലിംഗ മൂന്ന് വിക്കറ്റി വീഴ്ത്തി . ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും രണ്ട് വിക്കറ്റുവീതം ലഭിച്ചു.

പ്ളേ ഒാഫ് ഫിക്സചർ

നാളെ

ക്വാളിഫയർ 1

ചെന്നൈ Vs മുംബയ്

ബുധനാഴ്ച

എലി​മി​നേറ്റർ

ഡൽഹി​ Vs ഹൈദരാബാദ്