-suicide

കൊല്ലം: പത്തൊൻപതുകാരിയെ സ്വകാര്യ ഹോസ്‌റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോളേജ് ജംഗ്‌ഷന് സമീപത്തെ ഹോസ്‌റ്റലിൽ ഇന്ന് പുലർച്ചെയാണ് ഏവിയേഷൻ കോഴ്‌സിന് പഠിക്കുന്ന കടയ്‌ക്കൽ സ്വദേശിനിയായ ശ്രീലക്ഷ്‌മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ പെൺകുട്ടിക്കും മറ്റൊരു പെൺകുട്ടിക്കുമൊപ്പം ഒരു മുറിയിലായിരുന്നു താമസം. രണ്ടുപേരും കഴിഞ്ഞ ദിവസം വീട്ടിൽ പോയതിനാൽ ശ്രീലക്ഷ്മി തനിച്ചായിരുന്നു.

ഇന്ന് പുലർച്ചെ അഞ്ചിന് മുറിയിൽ വെളിച്ചം കണ്ട ഹോസ്‌‌റ്റൽ മേട്രൺ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ കൊല്ലം ഈ‌സ്റ്റ്‌ പൊലീസെത്തിയാണ് മുറി തുറന്നത്. ഇൻക്വ‌സ്‌‌‌റ്ര് പൂർത്തായാക്കിയ ശേഷം പോസ്‌റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പിതാവ് വിദേശത്താണ്. അമ്മ അദ്ധ്യാപികയാണ്.