alice-vasquez

കാലിഫോർണിയ: മിന്നുന്നതെല്ലാം പൊന്നല്ല. കാലിഫോർണിയക്കാരിയായ ഫിറ്റനസ് ഗുരു അലീസ് വസാക്വീസിന്റെ കാര്യത്തിൽ ഇൗ ചൊല്ല് നൂറുശതമാനം സത്യമാണ്. കണ്ടാൽ ഇരുപതുവയസിനപ്പുറം തോന്നിക്കാത്ത അലീസിന്റെ ഒടുക്കത്തെ ഗ്ളാമർകണ്ട് അടുപ്പം കൂടിയവർ നിരവധിയാണ്. കല്യാണംപോലും കഴിച്ചിട്ടില്ലെന്നും ചിലർ വിശ്വസിച്ചു. ഇൗ വിശ്വാസത്തിൽ അലീസിന്റെ ഇൻസ്റ്റാഗ്രാം ഫോളവേഴ്സിന്റെ എണ്ണം കുതിച്ചുയർന്നു.

അർദ്ധനഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് പതിവാക്കിയതിനാൽ ഏറ്റവും സെക്സിയായ യോഗാ ടീച്ചർ എന്ന പട്ടവും ചിലർ ചാർത്തിക്കൊടുത്തു. അവസാനം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അലീസ ആ സത്യങ്ങൾ തുറന്നു പറഞ്ഞു. വയസ് നാൽപ്പതുകഴിഞ്ഞു. ഒന്നു പെറ്റതാ. മകളും ഒന്നു പെറ്റു. പ്രായവും മകളുടെ കാര്യവും വലിയ പ്രശ്നമില്ലെന്നുവയ്ക്കാം. ശസ്ത്രക്രിയയാണ് കൊല്ലുന്ന സൗന്ദര്യത്തിനുപിന്നിലെ രഹസ്യം എന്നുകേട്ടതാണ് പലർക്കും വലിയ ഞെട്ടലായത്.ലക്ഷങ്ങളാണ് ശസ്ത്രക്രിയക്കായി ചെലവാക്കിയത്. ഇനിയും ഇക്കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നാൽ വലിയ തെറ്റാകും എന്നകരുതിയാണ് ഇപ്പോൾ എല്ലാം തുറന്നുപറഞ്ഞതെന്നാണ് അലീസ് പറയുന്നത്.

മുഖത്തിനു മാത്രമാണത്രേ ശസ്ത്രക്രിയ നടത്തിയത്. പതിനാറുവയസ് തികഞ്ഞപ്പോഴായിരുന്നു അലീസയുടെ വിവാഹം. ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു മകൾക്ക് ജന്മം നൽകി. ശരീര സൗന്ദര്യം നിലനിറുത്താൻ യോഗയാണ് പ്രധാനമെന്നാണ് അലീസ് പറയുന്നത്. മുടക്കമില്ലാതെ യോഗ ചെയ്യുന്നുണ്ട്. വെളിപ്പെടുത്തലിനുശേഷവും സൗന്ദര്യം നിലനിറുത്താൻ അലീസിന്റെ ഉപദേശം തേടിയെത്തുന്നവർ നിവരധിയാണ്. കാര്യങ്ങൾ തുറന്നുപറഞ്ഞതോടെ അലീസുള്ള വിശ്വാസം കൂടിയെന്നാണ് അവർ പറയുന്നത്.