മോസ്കോ: സർക്കസ് പ്രകടനത്തിനിടെ പെരുമ്പാമ്പ് യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്നു. റഷ്യയിലെ ഡെയ്ജിസ്റ്റാനിലായിരുന്നു സംഭവം. നൂറോളം കാണികൾക്ക് മുന്നിലായിരുന്നു യുവാവിന്റെ ദാരുണാന്ത്യം. പാമ്പിനെ കഴുത്തിലൂടെ ചുറ്റിവരിഞ്ഞുള്ള പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിലായിരുന്നു സംഭവം.
പ്രകടനത്തിനിടയിൽ പെട്ടെന്ന് ഇയാൾ കാണികളുടെ മുന്നിലേക്കു വീഴുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും ആദ്യം മനസിലായില്ല. അഭ്യാസത്തിന്റെ ഭാഗമാണിതെന്നായിരുന്നു എല്ലാവരും കരുതിയിത്. ഏറെ സമയം കഴിഞ്ഞിട്ടും ഏഴുന്നേൽക്കായതതോടെ പാമ്പിനെ എടുത്തുമാറ്റി പരിശോധിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വീണുകിടന്ന് പിടയ്ക്കുന്നതിനിടെ യുവാവ് കൈകൊണ്ട് ആംഗ്യം കാട്ടിയിരുന്നു. ഇത് ഗൗനിച്ചിരുന്നെങ്കിൽ യുവാവിനെ രക്ഷിക്കാമായിരുന്നെന്നാണ് കാണികളുടെ അഭിപ്രായം.