തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 97.96 ശതമാനം വിജയം. വിജയശതമാനത്തിൽ 0.75 ശതമാനത്തിന്റെ വർദ്ധനയാണുള്ളത്. കഴിഞ്ഞ തവണ 97.21 ശതമാനം ആയിരുന്നു വിജയം. ജില്ലയിൽ 35,577 പേർ പരീക്ഷ എഴുതിയതിൽ 34,851 പേർ ഉന്നതപഠനത്തിന് അർഹത നേടി. ഇതിൽ 17,314 പേർ ആൺകുട്ടികളും 17,537 പേർ പെൺകുട്ടികളുമാണ്. 3611 പേർ എല്ലാ വിഷയത്തിനും എ പ്ളസ് നേടി. ജില്ലയിൽ 124 സ്‌കൂളുകളാണ് നൂറുമേനി വിജയം കൊയ്തത്. ഇതിൽ 54 സർക്കാർ സ്‌കൂളുകൾ,​ 32 എയ്ഡഡ്,​ 38 അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ സ്‌കൂളുകളുടെ പട്ടികയിലും ഏറ്റവും കുറവ് വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ പട്ടികയിലും തലസ്ഥാന ജില്ല ഇടംനേടി. പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് ആണ് ഇക്കുറിയും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി ജില്ലയിൽ ഒന്നാം സ്ഥാനം നിലനിറുത്തിയത്. 1707 വിദ്യാർത്ഥികളാണ് പട്ടം സെന്റ് മേരീസിൽ പരീക്ഷ എഴുതിയത്. 1694 പേർ വിജയിച്ചു. 99.24 ശതമാനമാണ് വിജയം. ഏറ്റവും കുറവ് വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറ് ശതമാനം വിജയം നേടിയത് ഫോർട്ട് ഗവ. സംസ്‌കൃതം എച്ച്.എസാണ്. ഇവിടെ പരീക്ഷയെഴുതിയ മൂന്ന് വിദ്യാർത്ഥികളും ജയിച്ചു. ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ നിന്നായി 15,572 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 15,257 പേർ ഉപരിപഠനത്തിന് അർഹത നേടി. 98% ആണ് വിജയം. എയ്ഡഡ് മേഖലയിൽ 16,300 പേർ പരീക്ഷ എഴുതിയതിൽ 15,933 പേർ ഉപരിപഠനത്തിന് അർഹത നേടി, വിജയം 98 ശതമാനം. അൺഎയ്ഡഡ് മേഖലയിൽ 3675 പേർ പരീക്ഷ എഴുതിയതിൽ 3661 പേർ ഉപരിപഠനത്തിന് അർഹതനേടി,​ 99.5% വിജയം.

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ 1516 വിദ്യാർ​ത്ഥികളാണുള്ളത്. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല 956 എ പ്ളസ് നേടിയപ്പോൾ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയ്ക്ക് 1139 എ പ്ളസ് ലഭിച്ചു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം ഭാഷയിലെ പേപ്പർ ഒന്നിന് 7111 പേർ എ പ്ളസ് നേടി. ഒന്നാം ഭാഷ പേപ്പർ രണ്ട് - 8650ഉം ഇംഗ്ലീഷിന് - 3740 പേരും മൂന്നാം ഭാഷയിൽ- 5450, സോഷ്യൽ സയൻസ് -3906, ഫിസ്‌ക്‌സ് - 4648, കെമിസ്ട്രി - 4220, ബയോളജി - 4916, ഗണിതശാസ്ത്രം 2387, വിവരസാങ്കേതികവിദ്യ- 6974 എന്നിങ്ങനെയാണ് എ പ്ളസ്.

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല: ഒന്നാം ഭാഷ പേപ്പർ ഒന്ന് - 5295, ഒന്നാം ഭാഷ പേപ്പർ രണ്ട് - 6776, ഇംഗ്ലീഷ് - 3655, മൂന്നാം ഭാഷ - 4570, സോഷ്യൽ സയൻസ് - 2598, ഫിസിക്‌സ് - 3364, കെമിസ്ട്രി - 2992, ബയോളജി - 3701, ഗണിതശാസ്ത്രം- 1611, വിവരസാങ്കേതികവിദ്യ - 7041 എന്നിങ്ങനെയാണ് എ പ്ളസ്.

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല: ഒന്നാം ഭാഷ പേപ്പർ ഒന്ന് - 6016, ഒന്നാം ഭാഷ പേപ്പർ രണ്ട് - 7500, ഇംഗ്ലീഷ് - 3576, മൂന്നാം ഭാഷ - 4703, സോഷ്യൽ സയൻസ് - 3307, ഫിസിക്‌സ് - 3994, കെമിസ്ട്രി - 3741, ബയോളജി - 4468, ഗണിതശാസ്ത്രം - 2037, വിവരസാങ്കേതികവിദ്യ - 7047 എന്നിങ്ങനെയാണ് എ പ്ളസ്.

നൂറ് ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾ

ഗവ. എച്ച്.എസ്.എസ് അരുവിക്കര, ഗവ.എച്ച്.എസ്.എസ് കാപ്പിൽ, ഗവ. എച്ച്.എസ്.എസ് കവലയൂർ, ഗവ. വി.എച്ച്.എസ്.എസ് നെടുമങ്ങാട്, ഗവ. എച്ച്.എസ് ആനപ്പാറ, വി.കെ. കാണി ഗവ. എച്ച്.എസ് പനയ്ക്കോട്, ഗവ. എച്ച്.എസ്.എസ് വെട്ടൂർ, ഗവ. വി ആൻഡ് എച്ച്.എസ്.എസ് കരകുളം, ഗവ. ട്രൈബൽ എച്ച്.എസ് ഇടിഞ്ഞാർ, ഗവ. എച്ച്.എസ് അയിലം, ജവഹർ കോളനി ഗവ. എച്ച്.എസ്, ജി.എച്ച്.എസ് ചെറ്റച്ചൽ, ഗവ. ഗേൾസ് എച്ച്.എസ് കന്യാകുളങ്ങര, ഗവ. എച്ച്.എസ്.എസ് നെടുവേലി, ഗവ. എച്ച്.എസ്.എസ് അയിരൂപ്പാറ, ഗവ. എച്ച്.എസ്.എസ് കുളത്തൂർ, ഗവ. എച്ച്.എസ് ശ്രീകാര്യം, ഗവ. എച്ച്.എസ് മണ്ണന്തല, ഗവ. എച്ച്.എസ് കട്ടച്ചക്കോണം, ഗവ. മെഡിക്കൽ, കോളേജ് എച്ച്.എസ്.എസ് തിരുവനന്തപുരം, ഗവ. സിറ്റി വി.എച്ച്.എസ്.എസ് തിരുവനന്തപുരം, ഗവ. എച്ച്.എസ് കാച്ചാണി, പി.എസ്.എൻ.എം ഗവ. ബോയ്സ് എച്ച്.എസ്. എസ് പേരൂർ‌ക്കട, ജി.ജി എച്ച്.എസ്.എസ് പേരൂർക്കട, ഗവ. ഗേൾസ് വി.എച്ച്.എസ്.എസ് പേട്ട, ഗവ.എച്ച്.എസ് വഞ്ചിയൂർ, ഗവ. എച്ച്.എസ്.എസ് പേട്ട, ജി.വി. രാജ സ്പോർട്സ് സ്കൂൾ, ഗവ. എച്ച്.എസ് കരിക്കകം, ഗവ. സംസ്കൃത എച്ച്.എസ് ഫോർട്ട്, ഗവ.എച്ച്.എസ് കാലടി, ഗവ. എച്ച്.എസ്.എസ് ഫോർ ബോയ്സ് കരമന, ഗവ. എച്ച്.എസ് പാപ്പനംകോട്, ഗവ. എച്ച്.എസ്.എസ് പുന്നമൂട്, ഗവ.എച്ച്.എസ് ചാല, ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസ് ചാല, ഗവ. സെൻട്രൽ എച്ച്.എസ് അട്ടക്കുളങ്ങര, ഗവ. എച്ച്.എസ് ജഗതി, ഡോ. എ.എം.എം.ആർ.എച്ച്.എസ്.എസ് ഗേൾസ് കട്ടേല, ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ വെള്ളായണി, എൻ.കെ.എം ഗവ.എച്ച്.എസ്.എസ് ധനുവച്ചപുരം, ഗവ.ഗേൾസ് എച്ച്.എസ് ധനുവച്ചപുരം, ഗവ. വി.എച്ച്.എസ്.എസ് പരണിയം, ഗവ. വി.എച്ച്.എസ്.എസ് മലയിൻകീഴ്, ഗവ. എച്ച്.എസ് കണ്ടല, ഗവ. വി.എച്ച്.എസ്.എസ് കോട്ടുകാൽ, ഗവ. എം.ടി.എച്ച്.എസ് ഊരൂട്ടുകാല, ഗവ. വി.എച്ച്.എസ്എസ് പാറശാല, ഗവ. എച്ച്.എസ്.എസ് നെയ്യാർഡാം, ഗവ. എച്ച്.എസ്.എസ് കീഴാറൂർ, ഗവ.എച്ച്.എസ് പ്ളാവൂർ, ഗവ. എച്ച്.എസ്.എസ് ആനാവൂർ, ഗവ. എച്ച്.എസ് തിരുപുറം, ഗവ. എച്ച്.എസ് ഉത്തരംകോട്.

എയ്ഡഡ് സ്‌കൂളുകൾ

ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനെല്ലൂർ, സെന്റ് ഫിലോമിന ഗേൾസ് എച്ച്.എസ് പൂന്തുറ, എം.വി.എച്ച്.എസ്.എസ് അരുമാനൂർ, എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള, എസ്.സി.വി.എച്ച്.എസ് ബോയ്‌സ് സ്‌കൂൾ ചിറയിൻകീഴ്, സെന്റ് സേവ്യേഴ്‌സ് എച്ച്.എസ്.എസ് പേയാട്, സെന്റ് ഗൊരേറ്റീസ് ഗേൾസ് എച്ച്.എസ് നാലാഞ്ചിറ, ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല, പള്ളിത്തുറ എച്ച്.എസ്.എസ്, സെന്റ് ജോൺസ് മോഡൽ എച്ച്.എസ്.എസ് നാലാഞ്ചിറ, ആർ.ആർ.വി.എച്ച്.എസ്.എസ് ഗോൾസ് കിളിമാനൂർ, ഹാജി സി.എച്ച്.എം.കെ.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ് ലൂർദ്പുരം, വൃന്ദാവൻ എച്ച്.എസ് വ്ളാത്താങ്കര, സെന്റ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്, എൽ.എഫ്.എച്ച്.എസ് അന്തിയൂർക്കോണം, സെന്റ് അഗസ്റ്റിൻസ് എച്ച്.എസ് മുരുക്കുംപുഴ, സാൽവേഷൻ ആർമി എച്ച്.എസ്.എസ് കവടിയാർ, ആർ.കെ.ഡി.എൻ.എസ്.എസ് എച്ച്.എസ്.എസ് ശാസ്തമംഗലം, എസ്.എൻ.ജി.എച്ച്.എസ്.എസ് ചെമ്പഴന്തി, എൻ.എസ്.എസ്.എച്ച്.എസ് ചൊവ്വള്ളൂർ, കോൺകോർഡിയ എൽ.എച്ച്.എസ്.എസ് പേരൂർക്കട, എം.ജി.എം.എച്ച്.എസ് പൂഴനാട്, ഫോർട്ട് ബോയ്‌സ് എച്ച്.എസ് തിരുവനന്തപുരം, വിക്ടറി എച്ച്.എസ്.എസ് ഓലത്താന്നി, പി.ജി.എം.വി.എച്ച്.എസ്.എസ് ഗേൾസ് പുല്ലമല, മുളമന വി.എച്ച്.എസ് ആനക്കുടി, എൻ.എസ്.എസ് എച്ച്.എസ്.എസ് പാൽകുളങ്ങര, എൻ.എസ്.എസ് ജി.എച്ച്.എസ്.എസ് ധനുവച്ചപുരം, എൻ.എസ്.എസ് എച്ച്.എസ് പാലോട്, എൽ.എം.എസ് തമിഴ് എച്ച്.എസ് പാറശാല, എൻ.എസ്.എസ് എച്ച്.എസ്.എസ് കേശവദാസപുരം

 അൺ എയിഡഡ് സ്‌കൂളുകൾ

നവഭാരത് ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ, സെന്റ് എലിസബത്ത് ജോയൽ സി.എസ്.ഐ.ഇ.എം.എച്ച് എസ്.എസ് ആറ്റിങ്ങൽ, ലിറ്റിൽ ഫ്ളവർ ഇ.എം.എച്ച് എസ്.എസ് ഇടവ, ദർശന ഹയർസെക്കൻഡറി സ്‌കൂൾ നെടുമങ്ങാട്, സീതി സാഹിബ് മെമ്മോറിയൽ എച്ച്.എസ്.എസ് കൊച്ചാലുംമൂട്, വിദ്യാധിരാജ ഇ.എം ഹൈസ്‌കൂൾ ആറ്റിങ്ങൽ, ക്രസന്റ് എച്ച.എസ് നെടുമങ്ങാട്, കെ.ടി.സി.ടി.ഇ.എം.ആർ.എച്ച്.എസ് കടുവയിൽ, ജെംനോ മോഡൽ എച്ച്.എസ്.എസ്, അമലഗിരി ഇ.എം സ്‌കൂൾ കുളപ്പട, ഡെയിൽവ്യൂ എച്ച്.എസ് പുനലാൽ, അൽ ഉതുമാൻ ഇ.എം.എച്ച്.എസ്.എസ് കഴക്കൂട്ടം, ഔർ ലേഡി ഒഫ് മെഴ്‌സി എച്ച്.എസ് പുതുക്കുറിച്ചി, ലൂർദ് മൗണ്ട് എച്ച്.എസ് വട്ടപ്പാറ, എസ്.എൻ.വി.എച്ച്.എസ് ചേങ്കോട്ടുകോണം, ഹോളി ട്രിനിറ്റി ഇ.എം.എച്ച്.എസ് ആൽത്തറ, സർവോദയ വിദ്യാലയം നാലാഞ്ചിറ, സെന്റ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കൽ, ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്‌കൂൾ, നിർമലഭവൻ ഗേൾസ് എച്ച്.എസ്.എസ്, ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹൈസ്‌കൂൾ, എം.എം.ആർ എച്ച്.എസ്.എസ് നിറമൺകര, കാർമൽ എച്ച്.എസ്.എസ് തിരുവനന്തപുരം, ചിന്മയ വിദ്യാലയ വഴുതക്കാട്, കൊർദോവ ഇ.എം.എച്ച്.എസ്.എസ് പൂന്തുറ, മൗലാന ആസാദ് സെക്കൻഡറി സ്‌കൂൾ ചാന്നാങ്കര, മേരിഗിരി ഇ.എം.എച്ച്.എസ്.എസ് കുടപ്പനക്കുന്ന്, തുഞ്ചൻ സ്‌മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ് ഐരാണിമുട്ടം, മാർ ഗ്രിഗോറിയസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര, റോസ മിസ്ട്രിക്ക റസിഡൻഷ്യൽ എച്ച്.എസ്.എസ്, സെൻഫ് ഫിലിപ്പ് സാധു സ്‌മാരക കേന്ദ്ര സ്‌കൂൾ, എൻ.എസ്.എസ് ഇ.എം സ്‌കൂൾ ധനുവച്ചപുരം, നസ്രെത്ത് ഹോം ഇ.എം.എച്ച്.എസ്.എസ് ബാലരാമപുരം, ശ്രീ വിദ്യാധിരാജ വിദ്യാനിലയം എച്ച്.എസ്.എസ് നെയ്യാറ്റിൻകര, ഓക്‌സിലിയം ഹൈസ്‌കൂൾ വാഴിച്ചൽ, കണ്ണശ മിഷൻ ഹൈസ്‌കൂൾ പേയാട്.