പോത്തൻകോട് : എല്ലാ മതങ്ങളുടെയും സത്ത ക്രോഡീകരിച്ച് ഒരു പുതിയ കാഴ്ചപ്പാട് ലോകത്തിന് സമ്മാനിച്ച മഹാരഥനായിരുന്നു ശ്രീകരുണാകര ഗുരുവെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ 20- ാം വാർഷിക ദിനമായ ഇന്നലെ ശാന്തിഗിരിയിൽ നടന്ന നവ ഒലി ജ്യോതിർദിന സർവ മംഗള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ഉത്തമമായ ആത്മീയത മനുഷ്യനിൽ പുതുജന്മം സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗാ മൂവ്‌മെന്റ് സ്ഥാപകൻ എച്ച്.എച്ച്. ഗുരുദിലീപ്ജി മഹാരാജ് മുഖ്യാതിഥിയായിരുന്നു.
ജനനി സുപഥ ജ്ഞാനതപസ്വിനി രചിച്ച 'കണ്ണീരിന്റെ ഉപ്പിന് ഇന്ന് മധുരം' എന്ന പുസ്തകം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പത്മശ്രീ മുഹമ്മദ് .കെ.കെയ്ക്ക് നൽകി പ്രകാശനം ചെയ്തു. ശാന്തിഗിരി ആദ്ധ്യാത്മിക മാസിക തമിഴ് പതിപ്പ് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി മുൻ എം.എൽ.എ കോലിയക്കോട് എൻ. കൃഷ്ണൻ നായർക്ക് നൽകി പ്രകാശിപ്പിച്ചു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി , സുജയപാർവതി, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, കെ.പി.സി.സി എക്‌സിക്യൂട്ടിവ് മെമ്പർ അഡ്വ. ഡി. വിജയകുമാർ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിഫ ബീഗം, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായൻ, കുതിരക്കുളം ജയൻ, അഡ്വ. വെമ്പായം അനിൻകുമാർ, ഡോ. ജി.ആർ. കിരൺ, എം. ബാലമുരളി, കോലിയക്കോട് മഹീന്ദ്രൻ, അഡ്വ. എസ്. രാധാകൃഷ്ണൻ, ആർ. സഹീറത്ത് ബീവി, എസ്. സുധർമ്മണി, ഇ.എ. സലീം, എം.എസ്. രാജു, ഷോഫി .കെ, കെ. കിരൺ ദാസ്, ടി. മണികണ്ഠൻ നായർ, പോത്തൻകോട് ബാബു, പോത്തൻകോട് റാഫി, ഡോ. എം. മുരളീധരൻ, ഡോ. ഹേമലത .പി.എ, സത്പ്രഭ .എം.പി, സുകൃത .എ, ഡോ. ടി.എസ്. സോനാഥൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്നലെ രാവിലെ 5ന് പ്രത്യേക പുഷ്പാഞ്ജലിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 6ന് അഖണ്ഡനാമജപത്തോടെ താമരപർണശാലയിൽ ധ്വജം ഉയർത്തി. ഉച്ചയ്ക്ക് 12ന് ആരാധനയ്ക്ക് ശേഷം ദർശന മന്ദിരത്തിൽ ഗുരുദർശനം നടന്നു. വൈകിട്ട് 6.45ന് യജ്ഞശാലയിൽ നിന്ന് ആരംഭിച്ച ദീപ പ്രദക്ഷിണം ആശ്രമസമുച്ചയം വലം വച്ച് ഗുരുപാദങ്ങളിൽ സമർപ്പിച്ചു. മുത്തുക്കുട, പഞ്ചവാദ്യം, ചെണ്ടമേളം,നാഗസ്വരം എന്നിവയുടെ അകമ്പടിയോടെ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ദീപ പ്രദക്ഷിണം നടന്നു. രാത്രി 10ന് വിശ്വസംസ്‌കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ നടന്നു.