കാട്ടാക്കട: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രാമീണ മേഖലയിലെ സ്കൂളുകൾ എ പ്ലസ് വിജയത്തിളക്കത്തിൽ. പ്ലാവൂർ ഗവ. ഹൈസ്‌കൂൾ, നെയ്യാർഡാം ഹയർ സെക്കൻഡറി സ്‌കൂൾ, നിയോഡേൽ സ്‌കൂൾ, ഉത്തരംകോട് ഹൈസ്‌കൂൾ, കണ്ടല ഗവ. ഹൈസ്‌കൂൾ എന്നിവ ഇക്കുറി നൂറ് ശതമാനം വിജയം നേടി. പ്ലാവൂർ ഹൈസ്കൂളിൽ 206പേർ പരീക്ഷയെഴുതിയതിൽ 48പേർ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടി.
നെയ്യാർഡാം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 52 പേരിൽ എല്ലാപേരും വിജയിച്ചു. ഇവിടെ ഒരാൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.
കാട്ടാക്കട നിയോഡെയിൽ സ്കൂളിൽ 37 പേർ എഴുതിയതിൽ ഏഴ് പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കണ്ടല ഗവ ഹൈസ്കൂളും ഇക്കുറി 100 ശതമാനം വിജയം കൈവരിച്ചു.
ഉത്തരംകോട് ഹൈസ്കൂളിൽ പരീക്ഷയെഴുതിയ 43പേരിൽ എല്ലാപേരും വിജയിപ്പിച്ച് 100 ശതമാനം വിജയത്തിലെത്തി. ഒരാൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇവിടുത്തെ 43പേരിൽ 24പേരും ആദിവാസി, പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളാണെന്ന പ്രത്യേകതയുമുണ്ട്.
കാട്ടാക്കട കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കുറി 97 ശതമാണ് വിജയം. 14പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 131പേർ പരീക്ഷയെഴുതിയതിൽ 127 പേർ വിജയിച്ചു.
കാട്ടാക്കട പി.ആർ.വില്യം ഹയർ സെക്കൻഡറി സ്കൂൾ 99ശതമാനം വിജയം നേടി. 19പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 214പേർ പരീക്ഷയെഴുതിയതിൽ 212പേർ വിജയികളായി.
പൂവച്ചൽ ഗവ.ഹൈസ്കൂളിൽ 117പേർ പരീക്ഷയെഴുതിയതിൽ 115പേർ വിജയിച്ച് 99ശതമാനം വിജയത്തിലെത്തി.ആറ്പേർക്ക് എല്ലാവിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
പരുത്തിപ്പള്ളി വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽപരീക്ഷയെഴുതിയ 148 പേരിൽ 146 പേർ വിജയിച്ചു. മൂന്ന് പേർക്ക് എല്ലാവിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 125 പേർ പരീക്ഷ എഴുതിയതിൽ 124 പേർ വിജയിച്ച് 99 ശതമാനം വിജയം നേടി.11 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ളസ്സ് ലഭിച്ചു.
മീനാങ്കൽ ഗവ. ട്രൈബൽഹൈസ്കൂളിൽ 114 പേർ പരീക്ഷ എഴുതിയതിൽ 113 പേർവിജയിച്ചു.99.12 ശതമാനം വിജയം.13 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി.
വെള്ളനാട് ഗവ.ജി.കാർത്തികേയൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 99ശതമാനം വിജയം.430പേർ പരീക്ഷയെഴുതിയതിൽ 426പേർ ഉപരിപഠനത്തിനർഹരായി. 59പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.