നേമം:പാപ്പനംകോടിന് സമീപം റോഡ് മുറിച്ച് കടക്കവെ വൃദ്ധൻ കാറിടിച്ച് മരിച്ചു. എസ്റ്റേറ്റ് വാർഡ് പേരെക്കോണം കുളത്തിൻകര നിഖിൽ ഭവനിൽ ബാലൻനാടാർ (78) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതിന് പാപ്പനംകോട് ചന്തയ്ക്ക് സമീപത്തായിരുന്നു അപകടം. കറണ്ട് ബിൽ അടയ്ക്കാൻ ചെറുമകൻ നിഖിലിനൊപ്പം എത്തിയതായിരുന്നു .ചെറുമകനെ പിന്നിലാക്കി ബാലൻ നാടാർ മുമ്പേ നടക്കുകയായിരുന്നു. ഇടിയേറ്റ് റോഡിൽ തെറിച്ചുവീണ ബാലൻനാടാരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു .നേമം പൊലീസ് കേസെടുത്തു. ഭാര്യ ദേവകി. മകൻ മോനി.