sslc

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം. പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 20 സ്‌കൂളുകളിൽ നിന്ന് ഈ വർഷം പരീക്ഷയെഴുതിയ 602 വിദ്യാർത്ഥികളും വിജയിച്ചു. 19പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌നേടി. പട്ടികജാതി വികസന വകുപ്പിന്റെ 9 സ്‌കൂളുകളിൽ നിന്ന് പരീക്ഷയെഴുതിയ 292 വിദ്യാർത്ഥികളും വിജയിച്ചു. 16പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌നേടി.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കഴിഞ്ഞ മൂന്ന് വർഷവും പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എം.ആർ.എസുകൾ മികച്ച വിജയമാണ്‌ നേടിയത്.
നൂറ് ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളിലെ അദ്ധ്യാപകരെയും അഭിമാനകരമായ വിജയംനേടിയ വിദ്യാർത്ഥികളെയും മന്ത്രി എ.കെ. ബാലൻ അഭിനന്ദിച്ചു