sslc

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള 15 ജുവനൈൽ ജസ്റ്റിസ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 80 വിദ്യാർത്ഥികളിൽ 75 പേരും വിജയിച്ചു. തിരുവനന്തപുരം പൂജപ്പുര ഗവ. ബോയ്‌സ് ചിൽഡ്രൻസ് ഹോം, കോട്ടയം ഗവ. ബോയ്‌സ് ചിൽഡ്രൻസ് ഹോം, പത്തനംതിട്ട ഗവ. ബോയ്‌സ് ചിൽഡ്രൻസ് ഹോം, ആലപ്പുഴ മായിത്തറ ഗവ. ഗേൾസ് ചിൽഡ്രൻസ് ഹോം, എറണാകുളം കാക്കനാട് ഗവ. ഗേൾസ് ചിൽഡ്രൻസ് ഹോം, പാലക്കാട് ഗവ. ബോയ്‌സ് ചിൽഡ്രൻസ് ഹോം, മലപ്പുറം ഗവ. ബോയ്‌സ് ചിൽഡ്രൻസ് ഹോം, കോഴിക്കോട് ഗവ. ബോയ്‌സ് ചിൽഡ്രൻസ് ഹോം, കണ്ണൂർ തലശേരി ഗവ. ബോയ്‌സ് ചിൽഡ്രൻസ് ഹോം, കണ്ണൂർ തലശേരി ഗവ. ഗേൾസ് ചിൽഡ്രൻസ് ഹോം, കാസർകോട് ഗവ. ബോയ്‌സ് സ്‌പെഷ്യൽ ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു.