sslc

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹതനേടാത്ത റഗുലർ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ സേ പരീക്ഷ 20 മുതൽ 25 വരെ നടത്തും. ജൂൺ ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. സേ പരീക്ഷാ വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും.

#പുനർമൂല്യനിർണം: അപേക്ഷ ഇന്ന് മുതൽ നൽകാം

എസ്.എസ്.എൽ.സി പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായുള്ള അപേക്ഷകൾ
ഇന്നു മുതൽ 10 വരെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും അതത് സ്‌കൂൾ പ്രാധാനാദ്ധ്യാപകർക്ക് 10ന് വൈകിട്ട് അഞ്ചിന് മുമ്പ് നൽകണം. അപേക്ഷകളുടെ ഓൺലൈൻ കൺഫർമേഷൻ പ്രധാനാദ്ധ്യാപകർ നടത്തണം. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് പേപ്പർ ഒന്നിന് യഥാക്രമം 400, 50, 200 രൂപവീതമാണ് ഫീസ്. ആദ്യ രണ്ടിന്റെ ഫലം 31 പരീക്ഷാഭവൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി 31ന് ലഭിക്കും. വിശദ വിവരങ്ങൾ: keralapareekshabhavan.inൽ.