പാങ്ങോട് : പാങ്ങോട് പഞ്ചായത്തിൽ അങ്കൻവാടി കുട്ടികളോട് സമൂഹ്യ നീതി വകുപ്പിന്റെ കടുത്ത അനീതി. പല അങ്കൻവാടികളിലും കുടിവെള്ളമോ,ടോയ്ലറ്റോ വൈദ്യുതിയോ ഇല്ലാത്ത അവസ്ഥയാണ്. കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി പഞ്ചായത്ത്, ഐ.സി.ഡി.എസ് എന്നിവ വഴി ലക്ഷങ്ങൾ ചെലവിടുമ്പാഴാണ് സാമൂഹ്യനീതി വകുപ്പ് ഇവരെ പരിഗണിക്കാതെ ശിക്ഷിക്കുന്നത്.ഇതോടെ കുഞ്ഞുങ്ങൾക്ക് സൗകര്യപ്രഥമായി പഠനം മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയാണ്.
പാങ്ങോട് പഞ്ചായത്തിലെ അങ്കൻവാടികളിൽ പലതിലും കുടിവെള്ളസൗകര്യമോ, വൈദ്യുതിയോ, ടോയ്ലറ്റോ ഇല്ല. ഇതിൽ നാലിലൊരു ഭാഗവും വാടകയ്ക്കെടുത്ത കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് .ചായ്പുകളിലും, കുടുസ് മുറികളിലും പ്രവർത്തിക്കുന്നവയുമുണ്ട്.
ഏഴ് മുതൽ ഇരുപത്തിയേഴ് കുട്ടികൾവരെ ഓരോ അങ്കൻവാടികളിലും പഠിക്കുന്നു. വേനലാകുമ്പോൾ ഇത്തരം അങ്കൻവാടികളിലെ കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരമാകും.ചൂടിൽ വിയർത്തൊലിച്ച് പഠിക്കേണ്ട അവസ്ഥയാണിവർക്ക്.
കുടിവെള്ള സൗകര്യം ഇല്ലാത്ത അങ്കൻ വാടികളിൽ കുടിക്കാൻ വെള്ളം കൊണ്ട് വരേണ്ട അവസ്ഥയാണ്.
ടോയ്ലെറ്റുകൾ ഇല്ലാത്ത അംഗണവാടികളിലെ കാര്യമാണ് എറെ കഷ്ടം. ശങ്കതോന്നുന്ന കുട്ടികളെ തുറസായ ഇടങ്ങളിൽ കൊണ്ടിരുത്തേണ്ട ഗതികേടിലണ് ആയയും അദ്ധ്യാപികമാരും.
പഞ്ചായത്തിലുള്ള അങ്കൻവാടികൾ...32
വൈദ്യുതി ഇല്ലാത്ത അങ്കൻവാടികൾ
ഉളിയൻകോട്
കൊച്ചാലുംമുട്
ചെല്ലാപച്ച
തൃക്കോവിൽവട്ടം
മൈലമൂട്.
കുടിവെള്ളം ഇല്ലാത്തവ
ഈട്ടിമുക്ക്
മൂലപ്പേഴ്
വലിയവയൽ
കടുമാൻകുഴി
മാവ് നിന്ന പച്ച.
ടോയ്ലെറ്റ് ഇല്ലാത്തവ
ചെല്ലാപ്പച്ച
ഉളിയൻകോട്
വാഴത്തോപ്പ് പച്ച.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നവ
തൃക്കോവിഷവട്ടം,മൈലമുട്, കൊച്ചാലുംമൂട്, വട്ടക്കരിക്കകം.
(5) പഴകിയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവ
ഉളിയൻകോട്, ചെല്ലാപച്ച, ലെനിൻകുന്ന് (ഷീറ്റ്).