തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം. ദേശീയതലത്തിൽ മൂന്നാം റാങ്കുൾപ്പെടെ തിരുവനന്തപുരത്തെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. പട്ടം ആര്യാ സെൻട്രൽ സ്‌കൂളിലെ എ. ഗോകുൽ നായർ 500 ൽ 497 മാർക്ക് നേടിയാണ് ദേശീയതലത്തിൽ മൂന്നാമതെത്തിയത്. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ അനന്തലക്ഷ്മി 496 മാർക്കോടെ നാലും, നവ്യ അനിൽ 495 മാർക്കോടെ അഞ്ചും റാങ്ക് നേടി. തലസ്ഥാനത്തെ നിരവധി വിദ്യാർത്ഥികളാണ് ആദ്യത്തെ പത്ത് റാങ്കിനുള്ളിൽ സ്ഥാനംപിടിച്ചത്. ജില്ലയിലെ വിദ്യാലയങ്ങളിൽ ഭൂരിഭാഗവും നൂറ് ശതമാനം വിജയം സ്വന്തമാക്കി.
നൂറ് ശതമാനം വിജയം
വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ 287 കുട്ടികൾ വിജയിച്ചു. 237 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. പൂജ .പി, നക്ഷത്ര എസ്. നായർ എന്നിവർ സ്‌കൂളിൽ ഒന്നാമതെത്തി. നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സൂളിൽ പരീക്ഷ എഴുതിയ 291 വിദ്യാർത്ഥികളിൽ 123 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. അബിൻ റോഷ് .എ.എം, റോഹിൻ .എസ്.എസ് എന്നിവർ സ്‌കൂളിൽ ഒന്നാമതെത്തി. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പരീക്ഷയെഴുതിയ 339 വിദ്യാർത്ഥികളും വിജയിച്ചു. സി. ആഷിഷും എസ്.ആർ. നിരഞ്ജനയും സ്‌കൂളിൽ ഒന്നാമതെത്തി. മുക്കോലയ്ക്കൽ സെന്റ് തോമസ് സ്‌കൂളിൽ 230 കുട്ടികൾ വിജയിച്ചു. 194 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. 493 മാർക്ക് നേടി എസ്.വി. അഭിമന്യു ഒന്നാമതെത്തി. തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിൽ 291 വിദ്യാർത്ഥികളിൽ 238 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. ശ്രേയാ അഭിജിത് സ്‌കൂളിൽ ഒന്നാമതെത്തി. ആര്യാ സെൻട്രൽ സ്‌കൂളിന് നൂറുശതമാനം വിജയം നേടാനായി. 194 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്.
ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിൽ 43 പേർക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചു. 64 കുട്ടികൾക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു. എം.ജി.എം സെൻട്രൽ പബ്‌ളിക് സ്‌കൂളിൽ 275 പേർ വിജയിച്ചു. 160 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. ദിയാ മഹേഷ് ഒന്നാം സ്ഥാനത്തെത്തി. നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയത്തിൽ വിജയിച്ച 206 വിദ്യാർത്ഥികളിൽ 167 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. അപ്‌സാനാ നിസാം, ഗൗരി .ഡി.എസ് എന്നിവർ ഒന്നാമതെത്തി.
വെങ്ങാനൂർ എസ്.എഫ്.എസ് സ്‌കൂളിൽ വിജയിച്ച 129 പേരിൽ 91 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. എ.എസ്. ഭവ്യ സ്‌കൂളിൽ ഒന്നാമതെത്തി. പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിൽ 145 കുട്ടികൾ വിജയിച്ചു. ആദിത്യ എച്ച്. നായർ സ്‌കൂളിൽ ഒന്നാമതെത്തി.
പൂജപ്പുര സെന്റ് മേരീസ് സെൻട്രൽ സ്‌കൂളിൽ 181 കുട്ടികൾ വിജയിച്ചു. 141 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. 493 മാർക്ക് നേടി എസ്. രേവതി ശങ്കർ ഒന്നാമതെത്തി. ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ 108 പേർ വിജയിച്ചു. 83 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. കൈമനം അമൃത വിദ്യാലയത്തിൽ 97 പേരിൽ 74 പേർ ഡിസ്റ്റിംഗ്ഷൻ നേടി. എസ്. അഭിലാഷും എസ്. ആര്യാ കൃഷ്ണയും ഒന്നാമതെത്തി. ആക്കുളം ദ സ്‌കൂൾ ഒഫ് ഗുഡ് ഷെപ്പേഡിൽ വിജയിച്ച 133 കുട്ടികളിൽ 71 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ 102 കുട്ടികൾ വിജയിച്ചതിൽ 36 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. പേരൂർക്കട എസ്.എ.പി കേന്ദ്രീയ വിദ്യാലയത്തിൽ 124 കുട്ടികൾ വിജയിച്ചതിൽ 41 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. മലമുകൾ സെന്റ് ശാന്താൾ സ്‌കൂളിൽ 92 വിദ്യാർത്ഥികളിൽ 27 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു.
മരുതുംകുഴി ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ സ്‌കൂളിൽ 47 കുട്ടികൾ വിജയിച്ചു. 22 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു.
നെട്ടയം എ.ആർ.ആർ സ്‌കൂളിൽ 56 കുട്ടികളിൽ 24 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. വഴുതക്കാട് ചിന്മയാ വിദ്യാലയം നൂറ് ശതമാനം വിജയം നേടി. പള്ളിപ്പുറം മോഡൽ പബ്‌ളിക് സ്‌കൂളിൽ 68 വിദ്യാർത്ഥികളിൽ 36 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. അമ്പലത്തറ കൊർദോവ സ്‌കൂൾ നൂറ് ശതമാനം വിജയം നേടി. പാങ്ങോട് ആർമി പബ്‌ളിക് സ്‌കൂളിൽ 65 കുട്ടികൾ വിജയിച്ചു. ആദർഷ് താണ്ടെൽ സ്‌കൂളിൽ ഒന്നാമതെത്തി. പെരുന്താന്നി എൻ.എസ്.എസ് പബ്‌ളിക് സ്‌കൂൾ നൂറ് ശതമാനം വിജയം കൈവരിച്ചു.