പാറശാല: വിഷംകഴിച്ച് നിലയിൽ കണ്ടെത്തിയ ആൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കുളത്തൂർ ഉച്ചക്കട അനൂപ് ഭവനിൽ കണ്ണൻ എന്ന അനൂപ് (30) ആണ് മരിച്ചത്. 29 ന് വൈകുന്നരം മുതൽ കാണാതായ ഇയാളെ അടുത്ത ദിവസം രാവിലെ കുളത്തൂർ ക്ഷേത്രത്തിന് സമീപത്തെ വാഴത്തോപ്പിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.എന്നാൽ ഞായറാഴ്ച രാത്രിയോടെ മരിച്ചു. അവിവാഹിതനാണ്.പിതാവ്: അജയകുമാർ. മാതാവ്: ചന്ദ്രിക. രണ്ട് സഹോദരിമാരുണ്ട് .