പാരീസ് : അലക്സാണ്ടർ സ്വെരേവ് മ്യൂണിക് ഒാപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന്പിന്നാലെ റോജർ ഫെഡറർ എ.ടി.പി റാങ്കിംഗിൽ മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു. സ്വെരേവ് നാലാമതായി നൊവാക്ക് ജോക്കോവിച്ചാണ് ഒന്നാം റാങ്കിൽ. റാഫേൽ നദാൽ രണ്ടാം റാങ്കിലുണ്ട്. വനിതാ വിഭാഗത്തിൽ ജാപ്പനീസ് താരം നവോമി ഒസാക്ക ഒന്നാംസ്ഥാനത്ത് തുടരുകയാണ്. പെട്രയ്യിറ്റോവ, സിമോണ ഹാലെപ്പ്, ഏഞ്ചലിക് കെർബർ,കരോളിന പ്ളസ് കോവ എന്നിവരാണ് യഥാക്രമം രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.
റാംസെ ആഴ്സനൽ വിട്ടു
ലണ്ടൻ : 11 വർഷത്തെ സേവനത്തിന് ശേഷം വെയിൽസുകാരനായ മിഡ്ഫീൽഡർ ആരോൺ റാംസെ ആഴ്സനൽ വിട്ടു. കഴിഞ്ഞമാസം പരിക്കേറ്റതിനാൽ കളിക്കളത്തിന് പുറത്തുകഴിയുന്ന റാംസെയ്ക്ക് ഞായറാഴ്ച ക്ളബ്
യാത്ര അയപ്പ് നൽകി. ഇറ്റാലിയൻ ക്ളബ് യുവന്റസിലേക്കാണ് റാംസെ പോകുന്നത്. ആഴ്സനലിനുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ (64) സെൻട്രൽ മിഡ് ഫീൽഡറാണ് ആരോൺ റാംസെ.
മറഡോണയ്ക്ക് കിരീട നഷ്ടം
മെക്സിക്കോ സിറ്റി : അർജന്റീന ഇതിഹാസ താരം ഡീഗോ മറഡോണ പരിശീലിപ്പിക്കുന്ന ക്ളബ് ഡോറാഡോസ് മെക്സിക്കൺ രണ്ടാം ഡിവിഷൻ ഫൈനലിൽ തോറ്റു. കോച്ചെന്ന നിലയിൽ ആദ്യ കിരീടം നേടാനുള്ള മറഡോണയുടെ സുവർണാവസരമാണ് ഇതോടെ നഷ്ടമായത്. അത്‌ലറ്റിക്കോ സാൻലൂയിസാണ് 1- 0ത്തിന് മറഡോണയുടെ ക്ളബിനെ തോൽപ്പിച്ചത്.
കസിയസ് ആശുപത്രി വിട്ടു
ബാഴ്സലോണ : ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സ്പാനിഷ് ഗോൾ കീപ്പർ ഐക്കർ കമ്മിയസ് ആശുപത്രി വിട്ടു. 37 കാരനായ കസിയസിന് കഴിഞ്ഞയാഴ്ച പരിശീലനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. റയൽ മാഡ്രിഡിനുവേണ്ടി 725 മത്സരങ്ങൾ വലകാത്ത കസിയസ് മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ച് ലാലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്. 2010 ൽ സ്‌പെയ്നിനെ ലോക കപ്പ് ജേതാക്കളാക്കിയ നായകനായ കസിയസ് 2015 ലാണ് പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയിലെത്തിയത്. കസിയസിന് കളിക്കളത്തിൽ തിരിച്ചെത്താനാകുമോ എന്ന് അറിയാറായിട്ടില്ല.
സൗരവ് ഘോഷും ജോഷ്‌നയും
ഏഷ്യൻ ചാമ്പ്യൻമാർ
ന്യൂഡൽഹി : ഇന്ത്യൻ താരങ്ങളായ സൗരവ് ഘോഷും ജോഷ്ന ചിന്നപ്പയും ഏഷ്യൻ സ്ക്വാഷ് ചാമ്പ്യൻമാരായി സൗരവ് ആദ്യമായാണ് ഏഷ്യൻ ചാമ്പ്യനായത്. ജോഷ്‌ന കഴിഞ്ഞ വർഷവും ചാമ്പ്യനായിരുന്നു.
വാർണറും സ്മിത്തും
വീണ്ടും ഒാസീസ് കുപ്പായത്തിൽ
മെൽബൺ : പന്തുരയ്ക്കൽ വിവാദത്തെ തുടർന്ന് വിലക്കിയിരുന്ന ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും വീണ്ടും ആസ്ട്രേലിയൻ കുപ്പായത്തിൽ തിരിച്ചെത്തി. ഇന്നലെ ന്യൂസിലൻഡ് ഇലവനെതിരായ പരിശീലന മത്സരത്തിൽ ഇരുവരും കളിക്കാനിറങ്ങി. വാർണർ 39 റൺസെടുത്തപ്പോൾ കിടിലൻ ക്യാച്ചുമായി സ്മിത്ത് ഫീൽഡിംഗിൽ തിളങ്ങി.
റയലിന് ജയം
മാഡ്രിസ് : കഴിഞ്ഞരാത്രി നടന്ന സ്പാനിഷ് ലാലിഗ മത്സരത്തിൽ