ipl-play-off
ipl play off

ഐ.പി.എൽ ആദ്യ ക്വാളിഫയറിൽ ഇന്ന്

ചെന്നൈ മുംബയ് പോരാട്ടം

നാളെ എലിമിനേറ്ററിൽ ഡൽഹി-ഹൈദരാബാദ്

മത്സരം

ചെന്നൈ : പ്രാഥമിക റൗണ്ടിന്റെ പടികടന്നെത്തിയ നാലുപേർ. അവരിൽ നിന്ന് ഫൈനലിലെത്തുന്ന രണ്ടുപേരെയും കിരീടാവകാശിയെയും തിരഞ്ഞെടുക്കുന്ന ഐ.പി.എൽ പ്ളേ ഒാഫിന് ഇന്ന് തുടക്കമാവുകയാണ്. രണ്ട് ക്വാളി ഫയറുകളും അതിനിടയിലൊരു എലിമിനേറ്ററുമാണ് ഫൈനലിന് മുമ്പുള്ളത്.

56 മത്സരങ്ങൾ നീണ്ട പ്രാഥമിക റൗണ്ടിൽ നിന്ന് പ്ളേ ഒാഫിലേക്ക് എത്തിയത് നാലു ടീമുകൾ. 14 മത്സരങ്ങളിൽനിന്ന് 18 പോയിന്റ് നേടിയ മുംബയ് ഇന്ത്യൻസ് ഒന്നാമൻമാർ. 18 പോയിന്റുണ്ടെങ്കിലും റൺറേറ്റിൽ പിന്നിലായ ചെന്നൈ സൂപ്പർ കിംഗ്സ് രണ്ടാമൻമാർ. ഡൽഹി മൂന്നാമൻമാർ. അവസാന മത്സരത്തിൽ കൊൽക്കത്ത മുംബയോട് തോറ്റതിന്റെ ബആത്തിൽ 12 പോയിന്റുമായി സഡറൈസേഴ്സ് നാലാം സ്ഥാനത്ത്.

പ്ളേ ഒഫ് ഇങ്ങനെ

പോയിന്റ് നിലയിലെ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിൽ ആദ്യ ക്വാളിഫയർ. ഇതിൽ ജയിക്കുന്ന ടീം നേരെ ഫൈനലിലേക്ക് . തോൽക്കുന്ന ടീമിന് ഒരവസരംകൂടിയുണ്ട്.

പോയിന്റ് നിലയിലെ മൂന്നും നാലും സ്ഥാനക്കാർ തമ്മിൽ എലിമിനേറ്റർ. ഇതിൽ തോൽക്കുന്ന ടീം പുറത്ത്.

ആദ്യ ക്വാളിഫയറിൽ തോറ്റ ടീമും എലിമിനേറ്ററിൽ ജയിച്ച ടീമും തമ്മിൽ രണ്ടാം ക്വാളിഫയർ ഇതിൽ ജയിക്കുന്നവർ മേയ് 12 ലെ ഫൈനലിൽ.

പ്ളേ ഒഫ് ഫിക്‌സ്ചർ

ഇന്ന് ആദ്യ ക്വാളിഫയർ മുംബയ് Vs ചെന്നൈ നാളെ എലിമിനേറ്റർ ഡൽഹി Vs ഹൈദരാബാദ് മേയ് 10ന് രണ്ടാം ക്വാളിഫയർ മേയ് 12ന് ഫൈനൽ മുന്നിലെത്തിയ മുംബയ് 14 മത്സരങ്ങളിൽ ഒൻപത് വിജയങ്ങൾ നേടിയാണ് മുംബയ് പ്രാഥമിക റൗണ്ടിൽ ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് തോൽവികൾ വഴങ്ങി പതിവുപോലെ ആദ്യമത്സരത്തിൽ തോറ്റായിരുന്നു തുടക്കം. പിന്നെ താളം വീണ്ടെടുത്തു. മുംബയ് വിജയങ്ങൾ Vs ബാംഗ്ളൂർ ആറ് റൺസിന് Vs ചെന്നൈ 37 റൺസിന് Vs ഹൈദരാബാദ് 40 റൺസ് Vs പഞ്ചാബ് മൂന്ന് വിക്കറ്റിന് Vs ബാംഗ്ളൂർ അഞ്ച് വിക്കറ്റിന് Vs ഡൽഹി 40 റൺസിന് Vs ചെന്നൈ 46 റൺസിന് Vs ഹൈദരാബാദ് സൂപ്പർ ഒാവറിൽ Vs കൊൽക്കത്ത 9 വിക്കറ്റിന് മുംബയ് തോൽവികൾ Vs ഡൽഹി 37 റൺസിന് Vs പഞ്ചാബ് 8 വിക്കറ്റിന് Vs രാജസ്ഥാൻ 4 വിക്കറ്റിന് Vs രാജസ്ഥാൻ 5 വിക്കറ്റിന് Vs കൊൽക്കത്ത 34 റൺസിന് ഇൗ സീസണിൽ രാജസ്ഥാൻ റോയൽസിനെതിരെ മാത്രമാണ് മുംബയ് ഇന്ത്യൻസിന് ഒരു മത്സരത്തിലും വിജയിക്കാൻ കഴിയാത്തത്. ചെന്നൈ വിജയങ്ങൾ Vs ബാംഗ്ളൂർ 7 വിക്കറ്റിന് Vs ഡൽഹി 6 വിക്കറ്റിന് Vs രാജസ്ഥാൻ 8 റൺസിന് Vs പഞ്ചാബ് 22 റൺസിന് Vs കൊൽക്കത്ത 7 വിക്കറ്റിന് Vs രാജസ്ഥാൻ 4 വിക്കറ്റിന് Vs കൊൽക്കത്ത 5 വിക്കറ്റിന് Vs ഹൈദരാബാദ് 6 വിക്കറ്റിന് Vs ഡൽഹി 80 റൺസിന് ചെന്നൈ തോൽവികൾ Vs മുംബയ് 37 റൺസിന് Vs ഹൈദരാബാദ് 6 വിക്കറ്റിന് Vs ബാംഗ്ളൂർ ഒരു റൺസിന് Vs മുംബയ് 46 റൺസിന് Vs പഞ്ചാബ് 6 വിക്കറ്റിന് സീസണിലെ രണ്ട് മത്സരങ്ങളിലും മുംബയ് ഇന്ത്യൻസിനെ തോൽപ്പിക്കാൻ ചെന്നൈയ്ക്ക് കഴിഞ്ഞില്ല.

5 മുംബയ് സൂപ്പർ സ്റ്റാർസ്

1. ക്വിന്റൺ ഡി കോക്ക്-492 റൺസ് 2. രോഹിത് ശർമ്മ -286 റൺസ് 3. ഹാർദിക് പാണ്ഡ്യ -373 റൺസ്, 14 വിക്കറ്റുകൾ 4. ജസ്‌പ്രീത് ബുംറ -17 വിക്കറ്റുകൾ 5. ലസിത് മലിംഗ -14 വിക്കറ്റുകൾ 5 ചെന്നൈ സൂപ്പർസ്റ്റാർസ് 1. എം.എസ്. ധോണി-368 റൺസ് 2. സുരേഷ് റെയ്‌ന -259 റൺസ് 3. ഡുപ്ളെസി -314 റൺസ് 4. ഇമ്രാൻ താഹിർ -21 വിക്കറ്റുകൾ 5. ദീപക് ചഹർ -16 വിക്കറ്റുകൾ 15-11 ഐ.പി. എല്ലിൽ ഇതുവരെ 26 മത്സരങ്ങളിൽ ചെന്നൈയും മുംബയും ഏറ്റുമുട്ടി. ഇതിൽ 15 വിജയങ്ങൾ മുംബയ് ഇന്ത്യൻസിന്. ചെന്നൈയ്ക്ക് 11 വിജയങ്ങൾ 3 തവണ വീതം ഐ.പി.എൽ കിരീടം നേടിയിട്ടുള്ളവരാണ് ചെന്നൈ സൂപ്പർ കിംഗ്സും മുംബയ് ഇന്ത്യൻസും. 2013, 2015, 2017 വർഷങ്ങളിലായിരുന്നു മുംബയ്‌യുടെ കിരീട ധാരണ. 2010, 2011, 2018 വർഷങ്ങളിലാണ് ചെന്നൈ കിരീടം നേടിയത്. ചെന്നൈയെ മൂന്ന് കിരീടത്തിലേക്കും നയിച്ചത് മഹേന്ദ്രസിംഗ് ധോണി. മുംബയുടെ വിജയ നായകൻ രോഹിത് ശർമ്മ. പോയിന്റ് നില ടീം, കളി, ജയം, തോൽവി, ഉപേക്ഷിച്ചത് , പോയിന്റ് ക്രമത്തിൽ മുംബയ് ഇന്ത്യൻസ് 14-9-5-0-18 ചെന്നൈ സൂപ്പർ കിംഗ്സ് 14-9-5-0-18 ഡൽഹി ക്യാപ്പിറ്റൽസ് 14-9-5-0-18 ഹൈദരാബാദ് 14-6-8-0-12 കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് -14-6-8-0-12 പബാബ് കിംഗ്സ് 14-6-8-0-12 രാജസ്ഥാൻ റോയൽസ് 14-5-8-1-11 ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് 14-5-8-1-11 ഒാറഞ്ച് ക്യാപ്പ് ഡേവിഡ് വാർണർ ഹൈദരാബാദ് 692 റൺസ് പർപ്പിൾ ക്യാപ്പ് കാഗിസോ റബാദ ഡൽഹി ക്യാപ്പിറ്റൽസ് 25 വിക്കറ്റുകൾ സാദ്ധ്യതാ ഇലവനുകൾ മുംബയ് : രോഹിത് ശർമ്മ, ഡികോക്ക്, ഇശാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, കെയ്‌റോൺ പൊള്ളാഡ്, മക് ക്ളെനാംർ, രാഹുൽ ചഹർ, ജസ്‌പ്രീത് ബുംറ, മലിംഗ ചെന്നൈ : ഡുപ്ളെസി, വാട്ട്സൺ, റെയ്‌ന, അമ്പാട്ടി, ധോണി, ധ്രുവ് ഷോറെയ്, ജഡേജ, ബ്രാവോ, ദീപക് ചഹർ, ഹർഭജൻ, ഇമ്രാൻ താഹിർ. 7.30 പി.എം പ്ളേ ഒഫ് മത്സരങ്ങൾ ആരംഭിക്കുന്നത് രാത്രി 7.30നാണ്. ടോസ് ഏഴിന്. ടിവി ലൈവ് സ്റ്റാർ സ്പോർട്സിൽ.