തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ഫോംമാറ്റ്സിൽ അക്കൗണ്ടന്റ് ഗ്രേഡ് ഒന്ന് തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്താൻ പി.എസ്.സി യോഗം തീരുമാനിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി (മുസ്ലിം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ആർക്കിടെക്ചർ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ- ജേണലിസം), വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡേറ്റാ ബേസ് സിസ്റ്രം അസിസ്റ്റന്റ്), ജൂനിയർ ഇൻസ്ട്രക്ടർ (സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് അസിസ്റ്റന്റ്), ജല അതോറിട്ടിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ, ബിവറേജസ് കോർപ്പറേഷനിൽ (മാനുഫാക്ചറിംഗ് ആൻഡ് മാർക്കറ്റിംഗ്) സ്റ്റെനോഗ്രാഫർ (ഈഴവ, ബില്ലവ, തിയ്യ) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും..
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സെന്റൽ മെക്കാനിക് ഗ്രേഡ് രണ്ട് (ധീവര), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഒഫ് സെക്‌ഷൻ-കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റൻസ് (ഈഴവ, ബില്ലവ, തിയ്യ), കേരള സിറാമിക്സിൽ അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ-ഈഴവ/ബില്ലവ/തിയ്യ) തസ്തികളിലേക്ക് അഭിമുഖം നടത്തും.