gun

വാഷിംഗ്ടൺ: ജനനേന്ദ്രിയത്തിൽ സ്വയം വെടിവച്ച് പരിക്കേൽപ്പിച്ച യുവാവിനെ ആശുപത്രിയിലാക്കി. പീറ്റർ ജേക്കബ്സൺ എന്ന 32 കാരനാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായത്. ഇയാൾ അപകടനില തരണം ചെയ്തിട്ടില്ല.അമേരിക്കയിലെ വെസ്റ്റ് കാമ്പസിലാണ് സംഭവം.

പോക്കറ്റിൽ നിറതോക്കുമായി എത്തിയ പീറ്റർ തെരുവിൽ വച്ച് പരസ്യമായി വെടിയുതിർക്കുകയായിരുന്നു. വെടിശബ്ദം കേട്ടതോടെ ഭീകരാക്രമണമാകുമെന്ന് കരുതി ജനങ്ങൾ ചിതറിയോടി. അല്പംകഴിഞ്ഞാണ് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായത്. രക്തംവാർന്ന് പീറ്റർ അപ്പോഴേക്കും അവശനായിരുന്നു. ലൈസൻസില്ലാത്ത തോക്കുപയോഗിച്ചാണ് വെടിയുതിർത്തത്.എന്തിനാണ് പീറ്റർ ഇത്തരത്തിൽ ആത്മഹത്യക്ക് മുതിർന്നതെന്ന് വ്യക്തമല്ല.