തിരുവനന്തപുരം: അരുവിക്കരയിലുള്ള 11 കെ.വി സബ് സ്റ്റേഷനിൽ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനുള്ള ജോലികൾക്കായി ഇന്ന് രാവിലെ 9 മുതൽ വൈദ്യുതി വിതരണം തടസപ്പെടുന്നതിനാൽ തിരുവനന്തപുരം ശുദ്ധജല പദ്ധതിയുടെ 86 എം.എൽ.ഡി, 74 എം.എൽ.ഡി ജലശുദ്ധീകരണ ശാലകളുടെ പരിധിയിൽ വരുന്ന മേഖലകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ കുടിവെള്ളം മുടങ്ങും.

പേരൂർക്കട, പൈപ്പിൻമൂട്, ശാസ്‌തമംഗലം, കൊച്ചാർ റോഡ്, വെള്ളയമ്പലം, കവടിയാർ, മരപ്പാലം, പട്ടം, മെഡിക്കൽ കോളേജ്, കുമാരപുരം, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം, ചെറുവയ്ക്കൽ, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർ നഗർ, നന്തൻകോട്, ദേവസ്വം ബോർഡ്, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാർക്ക്, മൺവിള, കുളത്തൂർ, സി.ആർ.പി.എഫ്, തിരുമല, പി.ടി.പി നഗർ, മരുതംകുഴി, കാഞ്ഞിരംപാറ, വട്ടിയൂർക്കാവ്, കുണ്ടമൺഭാഗം, പുന്നയ്ക്കാമുകൾ, മുടൻവൻമുകൾ, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാൽ, തമ്പാനൂർ, ഈസ്റ്റ് ഫോർട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട് എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുക.