ലണ്ടൻ: കാർലി ഗെയ്ലി എന്ന മുപ്പതുകാരി ഒരു പ്ളംബറാണ്. പക്ഷേ, കക്ഷിക്ക് ആരാധകർ ആയിരക്കണക്കിനാണ്. കൂടുതലും യുവാക്കളും. ഇൗ പ്ളംബർക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിക്കാൻ വരട്ടെ. ഗ്ളാമർ കണ്ടാണ് യുവാക്കൾ കാർലിയുടെ മുന്നിൽ മുട്ടിടിച്ചുവീണത്. ലോകത്തെ ഏറ്റവും സെക്സിയായ പ്ളംബർ എന്നാണ് ആരാധകർ ചാർത്തിക്കൊടുത്ത വിശേഷണം.ചിത്രം കണ്ടാൽ ആരും ഇക്കാര്യം സമ്മതിച്ചുപോകും. ഒടുക്കത്തെ ഗ്ളാമറാണ് കാർലിക്ക്.
ഗ്ലാമർ മാത്രമല്ല പണിയും നന്നായി അറിയാം. പതിനഞ്ചാം വയസിൽ അച്ഛനെ സഹായിക്കാൻ രംഗത്തിറങ്ങിയതാണ്. കൊള്ളമെന്ന് കണ്ടതോടെ സ്ഥിരം തൊഴിലാക്കി. അതോടെ പ്രശസ്തയായി. സോഷ്യൽ മീഡിയയിൽ മുറയ്ക്ക് ചിത്രങ്ങൾ പോസ്റ്റുചെയ്തതോടെ പ്രശസ്തി പതിന്മടങ്ങ് ഉയർന്നു. പ്ളംബർ എന്നുപറയുന്നത് വെറുതേയാണെന്നും കാർലി ശരിക്കും ഒരു മോഡലാണെന്നുമാണ് ചിലർ പറയുന്നത്. ഇതൊക്കെ കേട്ടിട്ടും കാർലിക്ക് നോ കമന്റ്.സ്ത്രീകൾ പോലും ഇപ്പോൾ കാർലിയുടെ ആരാധകരാണ്. വീട്ടുകാരുടെ കട്ട സപ്പോർട്ടും കാർലിക്കുണ്ട്.
പ്രശസ്തയാതോടെ ഞരമ്പുരോഗികളുടെ ശല്യം കൂടിയിട്ടുണ്ട്. അംഗപ്രത്യംഗ വർണനയാണ് ഏറ്റവും പ്രശ്നം.കമന്റുകൾക്ക് യോജിച്ച മറുപടി ലഭിക്കുന്നതോടെ ഇവരിൽ പലരും പത്തിമടക്കി.