hh

നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒടുക്കത്ത് വിജയാനന്ദനെ നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.എസ്.ആർ.തങ്കരാജ് ഉദ്ഘാടനം ചെയ്തു.ജില്ലാ രൂപീകരണ സമിതി പെരുങ്കടവിള മേഖലാ ചെയർമാൻ എൽ.ആർ സുദർശന കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ. സുന്ദരേശൻനായർ, അഡ്വ.ആർ.ടി.പ്രദീപ്,ജസ്റ്റിസ് ഡി.പി.ധർമ്മരാജ്, ജില്ലാ രൂപീകരണസമിതി ഭാരവാഹികളായ എ.സുകുമാരൻ, പി.ശ്രീധരൻ, നെയ്യാറ്റികര ജയചന്ദ്രൻ, അമ്പലത്തറയിൽ ഗോപകുമാർ, മാരായമുട്ടം രാജൻ, തൂയൂർ വിക്രമൻനായർ,സുരേഷ്കുമാ‌ർ, അരുവിപ്പുറം ശാർങധരൻ,വൈ.ജോസഫ് പാലയ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.