തിരുവനന്തപുരം: കുട്ടികളുടെ 2-ാമത്അന്താരഷ്ട്ര ചലച്ചിത്രോത്സവം 10 മുതൽ 16 വരെ നഗരത്തിലെ അഞ്ച് തീയറ്ററുകളിലായി നടക്കും. പ്രേക്ഷക ശ്രദ്ധനേടിയ 'ഉയരെ'യാണ് ഉദ്ഘാടന ചിത്രമെന്ന് സംഘാടക സമിതി ചെയർമാൻ എം. മുകേഷ് എം.എൽ.എയും, ജനറൽ കൺവീനർ എസ്.പി. ദീപക്കും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10ന് ഉച്ചയ്ക്ക് രണ്ടിന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കെ.ശൈലജ മേള ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.കെ.ബാലൻ തുടങ്ങിയവർ സംബന്ധിക്കും. 'അരുമകളാണ് മക്കൾ, അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിന്റെ കടമ' എന്നതാണ് ഈ വർഷത്തെ മേളയുടെ സന്ദേശം. കുട്ടികളുമായി ബന്ധപ്പെട്ട എഴുപതിലേറെ രാജ്യാന്തര ചലച്ചിത്രങ്ങളും കുട്ടികൾ നിർമ്മിച്ച ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സിനിമ കാണാനുള്ള പ്രത്യേക സൗകര്യവുമുണ്ടാകും. കുട്ടികളുടെ മത്സരവിഭാഗത്തിൽ നിന്നു തിരഞ്ഞെടുത്ത അഞ്ച് ഹ്രസ്വചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.കുട്ടികളുടെ ജൂറിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
ഉദ്ഘാടന ചിത്രമായ 'ഉയരെ' 13 നും മേളയിൽ പ്രദർശിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് ആറിന് ടാഗോർ തീയറ്ററിൽ നടക്കുന്ന പ്രദർശനം സൗജന്യമാണ്.
ആറായിരത്തോളം ഡെലിഗേറ്റുകളെയാണ് പൊതുവിഭാഗത്തിൽ നിന്നുമാത്രം പ്രതീക്ഷിക്കുന്നത്. ആയിരത്തോളം കുട്ടികൾക്കായി താമസ സൗകര്യവും ഭക്ഷണവും ഒരുക്കും. രക്ഷകർത്താക്കൾക്കും കുട്ടികൾക്കൊപ്പം മേളയിൽ പങ്കെടുക്കാം. 500 രൂപയാണ് ഡെലിഗേറ്റ് ഫീസ്. www://icffk.com എന്ന വെബ്‌സൈറ്റിലൂടെയും തൈക്കാട് ശിശു ക്ഷേമസമിതി ഓഫീസിൽ നേരിട്ടും രജിസ്റ്റർ ചെയ്യാം. ശിശുക്ഷേമ സമിതി ചലച്ചിത്ര അക്കാഡമി, ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയുമായി സഹകരിച്ചാണ് മേള നടത്തുന്ന്