lady-gaga-

വാഷിംഗ്ടൺ: എന്നും വ്യത്യസ്തയാണ് പോപ്പ് ഗായികയായ ലേഡി ഗാഗ. പ്രശസ്തിക്കുവേണ്ടി എന്തും ചെയ്യും. പരിപാടികൾക്ക് വിചിത്ര വേഷങ്ങൾ അണിഞ്ഞ് എത്തുന്നതാണ് പതിവ്. ആരാധകർ പ്രതീക്ഷിക്കുന്നതിന് അപ്പുറമായിരിക്കും ഗാഗ സ്‌പെഷ്യൽ. ശരീര ഭംഗിയും ആവോളം കാണിക്കും. ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മേളയായ മെറ്റ് ഗാലയിലും ഗാഗ പതിവ് തെറ്റിച്ചില്ല. ഇത്തവണ തുണിയുരിഞ്ഞാണ് ഗാഗ ആരാധകരെ ഞെട്ടിച്ചത്. ഗാഗ എത്തുന്നതുകൊണ്ട് എന്തെങ്കിലും തടയുമെന്ന് പ്രതീക്ഷിച്ചെത്തിയ ഫോട്ടോഗ്രാഫർമാരും ഇത്രയും പ്രതീക്ഷിച്ചില്ല.

തുടക്കത്തിൽ ഒരു പിങ്ക് ഗൗണാണ് ഗാഗ ധരിച്ചിരുന്നത്.പ്രതീക്ഷിച്ചപോലെ ഒന്നുമില്ലെല്ലോ എന്ന് ആരാധകർ നിരാശപൂണ്ടിരിക്കുമ്പോഴാണ് അവരെയെല്ലാം ഗാഗ ഞെട്ടിച്ചത്. റെഡ് കാർപ്പറ്റിൽ എത്തിയ ഉടൻ പിങ്ക് ഗൗൺ അഴിച്ചു മാറ്റി കറുത്ത നിറത്തിലുള്ള ഗൗണിൽ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ ആ ഗൗണും അഴിച്ചു മാറ്റി ബിക്കിനിക്ക് സമാനമായ വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടു. ഒരുകൂസലും കൂടാതെ ഫോട്ടോയ്ക്കും പോസുചെയ്തു. ഫോട്ടോഗ്രാഫർമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലാവാൻ അധികസമയം വേണ്ടിവന്നില്ല.

lady-gaga

ലേഡി ഗാഗ

അമേരിക്കൻ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമാണ് മുപ്പത്തിമൂന്നുകാരിയായ ലേഡി ഗാഗ. സ്റ്റെഫാനി ജോവ്, ആൻജലിന ജെർമനോട്ടെ എന്നീ പേരുകൾ ഉണ്ടെങ്കിലും അറിയപ്പെടുന്നത് ലേഡിഗാഗയെന്നാണ്. ലോകമെമ്പാടുമായി 10 കോടിയിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഗാഗ ഏക്കാലത്തെയും മികച്ച കലാകാരികളിൽ ഒരാളായാണ് കണക്കാക്കുന്നത്.

ഗിന്നസ് റെക്കോർഡുകൾക്കൊപ്പം ഗ്രാമി പുരസ്കാരം,ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. വിചിത്രവേഷങ്ങളുടെ പേരിൽ പലപ്പോഴും വിമർശനത്തിനിരയായിട്ടുണ്ട്. പച്ചമാംസം കൊണ്ടുള്ള ഉടുപ്പ് ഇട്ട് അവാർഡ് ഷോയിൽ പങ്കെടുത്തത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ലോകത്തെമ്പാടുമായി ആയിരക്കണക്കിന് ആരാധകരുണ്ട്. കോടികളാണ് സമ്പാദ്യം.