നേമം:റോഡുമുറിച്ച് കടക്കവെ പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപത്തുവച്ച് മോട്ടോർ ബൈക്കിടിച്ച് ഗുരുതാരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. മരിയാപുരം നിലയ്ക്കൽ തേക്കേതിൽ വീട്ടിൽ രാജുവിന്റെയും ലിസിയുടെയും മകൻ രഞ്ചിത്ത് (25) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ചിത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. എം.എ കഴിഞ്ഞ ഇയാൾ ഒരു സ്ഥാപനത്തിൽ പി.എസ്.സി കോച്ചിംഗ് ക്ലാസിന് പോവുകയായിരുന്നു. പാപ്പനംകോട് വിശ്വംഭരൻറോഡിലുളള രോഹിണിയിൽ വാടകയക്ക് താമസിക്കുകയായിരുന്നു.. സുധി സഹോദരിയാണ്.