നെയ്യാറ്റിൻകര: വൃക്കരോഗം ബാധിച്ച് ജീവിതം വഴിമുട്ടിയ ഗൃഹനാഥനുമേൽ ജപ്തി ഭീഷണിയും ആയതോടെ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് ഒരു കുടുംബം. നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിൽ ആറയൂർ ചന്ദ്രനിലയത്തിൽ ചന്ദ്രൻ (44), ഭാര്യ ശാലിനി, മക്കളായ ദേവി നന്ദ, ദേവീകൃഷ്ണ എന്നിവരടങ്ങുന്ന കുടുംബമാണ് ഇനി എന്തെന്ന ചോദ്യവുമായി നിൽക്കുന്നത്. കുട്ടികൾ യഥാക്രമം ആറ്, മൂന്ന് ക്ലാസുകളുലാണ് പഠിക്കുന്നത്. 2014 ൽ ചന്ദ്രന് വയറുവേദനയും കാൽ നീരും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീണ്ട പരിശോധനകൾക്കൊടുവിൽ ചന്ദ്രന്റെ ഇരു വൃക്കകളും നിലച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഡയാലിസിസും ആരംഭിച്ചു. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യണം. ഒരു തവണ ഡയാലിസിസ് ചെയ്യാൻ 5000 രൂപയിൽ കൂടുതൽ വരും ചെലവ്. ആകെ ഉണ്ടായിരുന്ന വീടും വസ്തുവും പണയപ്പെടുത്തി തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൽ നിന്ന് 3 ലക്ഷം രൂപ ലോണെടുത്തു. എന്നാൽ ചന്ദ്രന്റെ ചികിത്സ നടക്കുന്നതിനാൽ ലോൺ തിരിച്ചടയ്ക്കാനും സാധിക്കുന്നില്ല. നിലവിൽ പലിശ അടക്കം 9.7ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഇല്ലാത്തപക്ഷം വീട് ജപ്തി ചെയ്യുമത്രേ. ഇരു വൃക്കകളും നഷ്ടപ്പെട്ട ചന്ദ്രനും കുടുംബവും ബന്ധുക്കളെ ആശ്രയിച്ചാണ് കഴിയുന്നത്. അവർ ഇനി എത്ര നാൾ സഹായിക്കുമെന്നും അറിയില്ല. ജപ്തി ഭീഷണി ഒഴിവാക്കുന്നതിനും മക്കളുടെ പഠനത്തിനും ഭക്ഷണത്തിനും ഇനി സുമനസുകളുടെ സഹായം മാത്രമാണ് ആശ്രയം. ഇതിനായി
ധനുവച്ചപുരം ധനലക്ഷ്മി ബാങ്കിൽ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പർ-0204001000003249, ഐ.എഫ്.എസ് കോട്- DLXB 0000204. ഫോൺ: 8606269696,9995302750