nimitha

തിരുവനന്തപുരം: ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്.സി (പ്ലസ്ടു) പരീക്ഷയിൽ സംസ്ഥാനത്ത സ്‌കൂളുകൾക്ക് മികച്ച വിജയം. പ്ലസ്ടുവിന് 98.97 ശതമാനവും പത്താം ക്ലാസിൽ 99.91 ശതമാനവും കുട്ടികൾ വിജയിച്ചു. രണ്ടിലും പെൺകുട്ടികൾക്കാണ് വിജയശതമാനം കൂടുതൽ.
പത്താം ക്ലാസിൽ സംസ്ഥാന തലത്തിൽ 99.40 ശതമാനം മാർക്കോടെ അങ്കമാലി സെന്റ് പാട്രിക്സ് അക്കാഡമിയിലെ നിമിത ജോസ് ഇടശേരി ഒന്നാം റാങ്ക് നേടി. ദേശീയ തലത്തിലെ രണ്ടാം റാങ്കും നിമിതയ്‌ക്കാണ്. 98.60 മാർക്കോടെ തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂളിലെ നമ്രതാ നന്ദഗോപാൽ,​ റിയാ രേണു തോമസ് എന്നിവർ സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് പങ്കുവച്ചു.

പ്ലസ് ടുവിൽ തിരുവനന്തപുരം ലെകോൾ ചെമ്പകയിലെ ഫിയോന എഡ്വിനാണ് 99.75 ശതമാനത്തോടെ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. ദേശീയതലത്തിൽ രണ്ടാം റാങ്കും ഫിയോന എഡ്വിനാണ്. തിരുവനന്തപുരം ഹോളി എഞ്ചൽസിലെ മീനാക്ഷി എസ്,​ തൃശൂർ സന്ദീപനി വിദ്യാനികേതനിലെ കൃഷ്ണേന്ദു ഇ.,​ തിരുവനന്തപുരം ക്രൈറ്റ്സ് നഗറിലെ ശ്രേയ സ്മിത,​ തൃശൂർ ഹരിശ്രീവിദ്യാ നിധിയിലെ അനുഷാ തോമസ് എന്നിവർ 99.25 ശതമാനത്തോടെ രണ്ടാം സ്ഥാനത്തെത്തി. തിരുവനന്തപുരം ക്രൈറ്റ്സ് നഗറിലെ അങ്കിതാ രാധാകൃഷ്ണൻ,​ തിരുവനന്തപുരം സെന്റ്.തോമസ് റസിഡൻഷ്യൽ സ്കൂളിലെ ജെറി ജോൺ തോമസ് എന്നിവർ 99 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനത്തെത്തി.