തിരുവനന്തപുരം: ഒാട്ടോമാറ്റീവ്, മാനുഫാക്ചറിംഗ്, ലോജിസ്‌റ്റിക്‌സ് രംഗത്തെ പ്രമുഖ കമ്പനിയായ അപ്പോളിസ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഓഫീസ് തുറക്കുന്നു. കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനി, ഗ്ളോബൽ ഡെലിവറി സെന്ററാണ് ടെക്‌നോപാർക്കിൽ തുറക്കുന്നത്. ഇതുസംബന്ധിച്ച കരാറിൽ അപ്പോളിസ് പ്രസിഡന്റ് രഞ്ജിത്ത് വർമ്മയും ടെക്നോപാർക്ക് രജിസ്ട്രാർ എസ്. വത്സനും ഒപ്പുവെച്ചു. ടെക്നോപാർക്ക് സി.ഇ.ഒ ഋഷികേശ് നായർ, അപ്പോളിസ് ഇന്ത്യ വൈസ് പ്രസിഡന്റ് ശിവ പ്രസാദ് പിള്ള,സി.ഇ.ഒ. അമർ ഷൊക്കീൻ, ടെക്നോപാർക്ക് ബിസിനസ് ഡവലപ്മെന്റ് മാനേജർ വസന്ത് വരദ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അപ്പോളിസ് എത്തുന്നതോടെ ടെക്നോപാർക്കിലെ ഐ.ടി. കമ്പനികളുടെ എണ്ണം 410 ആകും.