imprisonment

തിരുവനന്തപുരം: കോയമ്പത്തൂരിൽ നിന്നു വാളയാർ ചെക്ക്‌പോസ്​റ്റ് വഴി കൊണ്ടുവന്ന സാധനങ്ങൾക്ക് അടയ്ക്കേണ്ട നികുതി ബില്ലിൽ ക്രമക്കേട് കാട്ടിയതിന് മുൻ വില്പന നികുതി ഉദ്യോഗസ്ഥനടക്കം രണ്ടുപേർക്ക് തടവുശിക്ഷ. വാളയാർ ചെക്ക്‌പോസ്​റ്റിലെ വില്പന നികുതി ഇൻസ്‌പെക്ടറായിരുന്ന കൊല്ലം നടുവിലക്കര തെക്കിൽ വീട്ടിൽ കൊച്ചനുജൻ പിള്ള, കണ്ണൂർ തളിക്കാവ് സുവിനാ ഹൗസിൽ സുമേഷ് കുമാർ എന്നിവരെയാണ് തൃശൂർ വിജിലൻസ്‌ കോടതി ശിക്ഷിച്ചത്. കൊച്ചനുജൻ പിള്ളയ്ക്ക് രണ്ടു വകുപ്പകളിലായി മൂന്നു വർഷം തടവും 50,000 രൂപ പിഴയും സുമേഷിന് ഒരു വർഷം തടവും 25000 രൂപ പിഴയുമാണ് വിധിച്ചത്.

2002ൽ സുമേഷ് കുമാർ കോയമ്പത്തൂരിൽ നിന്നും വാളയാർ ചെക്ക്‌പോസ്​റ്റ് വഴി ഇൻവോയ്‌സ് നമ്പർ 81 പ്രകാരം കൊണ്ടുവന്ന സാധനങ്ങൾ പരിശോധിച്ച് കൊച്ചനുജൻ പിള്ള സെക്യൂരി​റ്റി പണമായി അടക്കേണ്ട 25023 രൂപയുടെ നോട്ടീസ് നൽകി. പിന്നീട് പ്രതികൾ തമ്മിൽ ഗൂഢാലോചന നടത്തി ആദ്യ ഇൻവോയ്‌സ് മാ​റ്റി വ്യാജമായി ഒരു ഇൻവോയ്‌സ് ബില്ലിനൊപ്പം സമർപ്പിച്ച് സാധനങ്ങൾ കടത്തുകയായിരുന്നു.