letters-

നെടുമങ്ങാട് താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങൾ ഭൂരിഭാഗം സ്ഥലങ്ങളും റബർ കൃഷികൊണ്ട് നിറഞ്ഞിരിക്കയാണ്. മറ്റു യാതൊരു കൃഷിയും ചെയ്യാൻ പന്നികൾ സമ്മതിക്കില്ല. റബർ തൈകൾപോലും കുത്തിയിളക്കി നശിപ്പിക്കുന്നു. പത്തോ ഇരുപതോ സെന്റു ഭൂമി യുള്ളവർ പോലും റബർ കൃഷിയാണ് ചെയ്യുന്നത്. സർക്കാർ റബർ കർഷകർക്കു നൽകിവരുന്ന സബ്സിഡി ചെറുകിട റബർ കർഷകർക്കുകൂടി നൽകി അവരെ സഹായിക്കണം. 50 സെന്റിന് മുകളിൽ കൃഷിയുള്ളവർക്കാണ് ഇപ്പോൾ നൽകുന്നത് ഇപ്പോൾ ഏക്കർ കണക്കിന് കൃഷിയുള്ള മുതലാളിമാർ ലക്ഷക്കണക്കിനാണ് സബ്സിഡി വാങ്ങുന്നത്. ലക്ഷാധിപതിയെ കോടിപതിയാക്കാനാണ് ശ്രമിക്കുന്നത്. ആയതിനാൽ റബർ ബോർഡും സർക്കാരുംകൂടി പാവപ്പെട്ട റബർ കർഷകരെ സഹായിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കെ. മനോഹരൻ,

ചെറുവാളം.